കൊവിഡ്-19: സഊദിയിൽ 24 മണിക്കൂറിനിടെ 4 മരണം 518 പുതിയ വൈറസ് ബാധ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേർ കൂടി വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 83 ആയി ഉയർന്നു. 518 പേർക്ക് പുതുതായി വൈറസ് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
#الصحة تعلن عن تسجيل (518) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (4) حالات وفيات رحمهم الله، وتسجيل (59) حالة تعافي ليصبح مجموع الحالات المتعافية (990) حالة ولله الحمد. pic.twitter.com/n5FMdMCw45
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) April 16, 2020
ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 6380 ആയി ഉയർന്നു. ബുധനാഴ്ച 59 പേർ കൂടി വൈറസിൽ നിന്ന് മോചിതരായതോടെ നിലവിൽ വൈറസിൽ നിന്നും മോചിതരായവരുടെ എണ്ണം 990 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് വൈറസ് ബാധിതരിൽ ചികിത്സയിൽ കഴിയുന്നവർ 5307 പേരാണ്. ഇവരിൽ 71 പേർ അതീവ ഗുരുതരാവസ്ഥയിൽ ആണ്.
ജിദ്ദയിലാണ് ബുധനാഴ്ച്ച ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. 195 വൈറസ് ബാധ കേസുകളാണ് ഇവിടെ കണ്ടെത്തിയത്. മദീനയിൽ 91, 84, മക്ക 58, ദമാം 38, ത്വായിഫ് 13, ഖത്വീഫ് 05, ജുബൈൽ 04, ജിസാൻ, റാസ്തന്നൂറ, യാമ്പു (03 വീതം), അബഹ, അൽ മുവൈഹ, അൽ ലിത്, തൂവൽ, അൽ ഖുവൈഹ, ഖുറയാത് എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവും ദഹ്റാൻ, ഹുഫൂഫ്, ബുറൈദ, ഖമീസ് മുശൈത്, ഉനൈസ്, ഖുലൈസ്, ഖോബാർ, അദും, അൽ ജഫർ എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണ് ബുധനാഴ്ച്ച സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."