HOME
DETAILS
MAL
മംഗളൂരുവില്‍ കുടുങ്ങിയ കുട്ടികളെ അതിര്‍ത്തിയിലെത്തിച്ചു കര്‍ണാടക പൊലിസ്
backup
April 17 2020 | 01:04 AM
കാസര്‍കോട്: കൊവിഡ് 19ന്റെ ഭാഗമായി അതിര്‍ത്തി കൊട്ടിയടച്ച കര്‍ണാടക പൊലിസ് അങ്ങോട്ട് ആരെയും കടത്തില്ലെങ്കിലും ഇങ്ങോട്ടു കടത്തിവിടാന്‍ സന്മനസ് കാണിച്ചു. മംഗളൂരുവിലെ ബന്ധുവീട്ടില്‍ കുടുങ്ങിയ കുട്ടികളെ അതിര്‍ത്തി പ്രദേശമായ തലപ്പാടിയില്‍ എത്തിച്ചിരിക്കയാണ് മംഗളൂരു കദ്രി പൊലിസ്.
എ.എസ്.ഐ സന്തോഷ് കുമാര്‍ പടീല് ആണ് കുട്ടികളെ കാസര്‍കോട്ടെത്തിക്കാന്‍ നേതൃത്വം നല്‍കിയത്. മഞ്ചേശ്വരം സ്വദേശികളായ കുട്ടികള്‍ അവധി ആഘോഷി ക്കുന്നതിനു വേണ്ടിയാണ് മംഗളൂരു മംഗലാദേവി പ്രദേശത്തെ ബന്ധുക്കളുടെ വീട്ടിലേക്കു പോയത്. ഇതിനിടയില്‍ രാജ്യത്ത് കൊവിഡ് 19 വ്യാപകമാവുകയും തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിലവില്‍ വരുകയുമായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ കര്‍ണാടക അതിര്‍ത്തികള്‍ പൂര്‍ണമായും കൊട്ടിയടച്ചതോടെ മാതാപിതാക്കള്‍ മഞ്ചേശ്വരത്തും കുട്ടികള്‍ മംഗളൂരുവിലും കുടുങ്ങുകയായിരുന്നു. ഇതോടെ വെട്ടിലായ രക്ഷിതാക്കള്‍ വിവരം
എ.എസ്.ഐ സന്തോഷ് കുമാറിനെ അറിയിച്ചതോടെ കേരള പൊലിസിന്റെ അനുവാദത്തോടെ കുട്ടികളെ തലപ്പാടിയിലേക്കു എത്തിക്കുകയും രക്ഷിതാക്കള്‍ തലപ്പാടി ചെക്കുപോസ്റ്റിലെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. നേരത്തെ മറ്റൊരു കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനു വേണ്ടിയും സന്തോഷ് കുമാര്‍ നേതൃത്വം നല്‍കിയിരുന്നു. അതേസമയം കര്‍ണാടകയില്‍ ബന്ധുക്കളും മറ്റുമുള്ള ഒട്ടനവധി ആളുകള്‍ ജില്ലയില്‍ ഉണ്ടെങ്കിലും അടിയന്തിര സാഹചര്യങ്ങളില്‍പോലും ഇവര്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. അടിയന്തിര ചികിത്സ കിട്ടാതെ കാസര്‍ക്കോട്ടെ 13 പേരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."