HOME
DETAILS

തോന്നിയ പോലെ വിലകൂട്ടി ഹോട്ടലുകള്‍ നിയന്ത്രണം കടലാസില്‍

  
Web Desk
June 09 2018 | 19:06 PM

%e0%b4%a4%e0%b5%8b%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af-%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b9


കണ്ണൂര്‍: ഹോട്ടല്‍ ഭക്ഷണത്തിന്റെ വില നിയന്ത്രണം കടലാസുകളില്‍ ഒതുങ്ങിയപ്പോള്‍ ഒരു ഉച്ചയൂണ്‍ കഴിക്കുമ്പോള്‍ തന്നെ സാധാരണക്കാരന്റെ കീശ കാലിയാകുന്നു. 16 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ഏകീകരിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. വില നിയന്ത്രണത്തിനായി ബില്‍ തയാറാക്കാനുള്ള നടപടികള്‍ ഏറെ മുന്നോട്ടുപോയിരുന്നെങ്കിലും ബില്‍ നിയമമാക്കാനായില്ല.
ഈ ബില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പൊടിതട്ടിയെടുത്ത് അംഗീകാരം നല്‍കുന്നതുവരെ കാര്യങ്ങള്‍ പുരോഗമിച്ചിരുന്നു. എന്നാല്‍ പിന്നീട് അവസ്ഥ പഴയതുതന്നെയായി. വില നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും ഭക്ഷണവില ക്രമീകരണ അതോറിറ്റികള്‍ രൂപീകരിക്കാനായിരുന്നു തീരുമാനം. ജില്ലയിലെ ഹോട്ടലുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതിലൂടെ ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിക്കുകയുമാണ് അതോറിറ്റിയുടെ പ്രധാന ചുമതല.
ജില്ലാ അതോറിറ്റി അംഗീകരിച്ച വില വിവരപ്പട്ടികയിലുള്ളതിനേക്കാള്‍ കൂടിയ വിലയ്ക്കു ഹോട്ടലുകളില്‍ ഭക്ഷണം വില്‍ക്കാന്‍ പാടില്ല. ഭക്ഷണസാധനത്തിന് വില കൂട്ടാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നിര്‍ദിഷ്്ട ഫീസ് സഹിതം അപേക്ഷിക്കുകയും ജില്ലാ അതോറിറ്റി ഒരു മാസത്തിനകം തീരുമാനം എടുക്കുകയും വേണം.
ചട്ടലംഘനം ഉണ്ടായാല്‍ ഹോട്ടലിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അതോറിറ്റിക്ക് അധികാരമുണ്ട്. ഇതൊക്കെയായിരുന്നു ബില്ലിന്റെ കാതല്‍.
ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയായി നിയമിക്കാന്‍ യോഗ്യതയുള്ള ആളോ ആയിരിക്കണം ചെയര്‍മാന്‍. അതോറിറ്റിയിലേക്ക് ആറ് അനൗദ്യോഗിക അംഗങ്ങളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യും. ഈ ബില്‍ നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണെന്നാണ് വിവരം.
എന്നാല്‍ തട്ടുകട മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വരെ വിവിധ തരം ഭക്ഷണങ്ങള്‍ വിവിധ നിരക്കുകളില്‍ നല്‍കുമ്പോള്‍ നിയമം എത്രത്തോളം ഫലപ്രദമാണെന്ന സംശയത്തിലാണു നിയമവകുപ്പ്. ഇതിനു പിന്നാലെ ജി.എസ്.ടി കൂടി പ്രാബല്യത്തില്‍ വന്നതോടെ ചെറുതും വലുതുമായ എല്ലാ ഹോട്ടലുകളിലും ആനുപാധികമായി വില വര്‍ധിപ്പിച്ചത് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാവുകയാണ്. വ്യാപക പരാതിയെത്തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷണത്തിനുള്ള ജി.എസ്.ടി അഞ്ചു ശതമാനമാക്കി കൗണ്‍സില്‍ കുറച്ചിരുന്നു.
ഒരിനത്തിനു വില നിശ്ചയിച്ചാല്‍ പേരുമാറ്റി പുതിയ ഇനം തോന്നിയ വിലയ്ക്കു വില്‍ക്കുന്നതാണ് പ്രധാനമായും സര്‍ക്കാരിനെ വലയ്ക്കുന്നത്. പാകം ചെയ്തു വില്‍ക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് എത്ര വില വേണമെങ്കിലും ഈടാക്കാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിനു പുറമേ പാല്‍, കോഴിയിറച്ചി, പച്ചക്കറി തുടങ്ങിയവയ്ക്കു വില കൂടുമ്പോഴും ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞാൻ മെസി, റൊണാൾഡോ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും എന്റെ പ്രിയതാരം മറ്റൊരാളാണ്: മുൻ ബാഴ്സ താരം

Football
  •  9 minutes ago
No Image

23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ

Cricket
  •  39 minutes ago
No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  an hour ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  2 hours ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  2 hours ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  2 hours ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  3 hours ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  3 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  3 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  4 hours ago


No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  5 hours ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  5 hours ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  5 hours ago
No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  5 hours ago