ഇ-ബേര്‍ഡ് വിവാദത്തില്‍ ഇന്ന് പക്ഷിനിരീക്ഷകരുടെ തുറന്ന ചര്‍ച്ച
പൊന്നാനി: പക്ഷികളുടെ ഡിജിറ്റല്‍ വിവരശേഖരണ ആപ്ലിക്കേഷനായ ഇ-ബേര്ഡിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംവിധാനമൊരുക്കുന്നു. പക്ഷി നിരീക്ഷകരുടെ കൂട്ടായ്മ തൃശൂര്‍ കോളജ് ഓഫ് ഫോറസ്ട്രിയില്‍ ഇന്ന് തുറന്ന ചര്‍ച്ച സംഘടിപ്പിക്കും. പക്ഷി നിരീക്ഷകരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി കേരളത്തില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നിരീക്ഷകരുടെ എണ്ണത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. കേരളത്തില്‍ മാത്രം 50 ഓളം കൂട്ടായ്മകളുണ്ട്. ഇന്ത്യയില്‍ നിന്ന് ഇ-ബേര്‍ഡില്‍ ശേഖരിച്ച പക്ഷിനിരീക്ഷണ വിവരങ്ങളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നാണ്.
കുറേക്കാലമായുള്ള ഇ -ബേര്‍ഡ് വിഷയത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആശയ തര്‍ക്കങ്ങള്‍ നടക്കുകയാണ്. അതിനാല്‍ വലുപ്പ ചെറുപ്പം നോക്കാതെ പൊതു ചര്‍ച്ച സംഘടിപ്പിക്കുകയാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. പക്ഷികളെക്കുറിച്ചുള്ള വിവരണങ്ങള്‍ ഇ- ബേര്‍ഡില്‍ ചേര്‍ക്കുന്നതിനെച്ചൊല്ലി ഒരു വിഭാഗം ആശങ്ക പ്രകടിപ്പിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."