ട്രോളിങ് നിരോധനം ഇത്തവണ 52 ദിവസം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍വന്നു. ദേശീയ ട്രോളിങ് നയത്തിന്റെ ഭാഗമായി ഇക്കുറി 52 ദിവസമാണ് നിരോധനം. കഴിഞ്ഞ 25 വര്‍ഷമായി 47 ദിവസമാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
ദേശീയ ട്രോളിങ് നിയമമനുസരിച്ച് 61 ദിവസമാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തേണ്ടത്. ഈ നയം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണത്തെ ട്രോളിങ് നിരോധന ദിവസം 52 ആക്കി ഉയര്‍ത്തിയത്. നിരോധനം കര്‍ശനമായി നടപ്പാക്കുന്നതിനായി തീരദേശങ്ങളില്‍ ഫിഷറീസ് വകുപ്പ് നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി തീരദേശ ജില്ലകളില്‍ കലക്ടര്‍മാര്‍ ഉന്നത ഉദ്യോഗസ്ഥരുടെയും മത്സ്യത്തൊഴിലാളി യൂനിയനുകളുടെയും യോഗം വിളിച്ചിരുന്നു.
ട്രോളിങ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ അര്‍ധരാത്രിയോടെ ഫിഷറീസ് വകുപ്പ് പ്രധാന തുറമുഖങ്ങളില്‍ ചങ്ങല സ്ഥാപിച്ചു. യന്ത്രം ഘടിപ്പിച്ച പരമ്പരാഗത യാനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.
ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് നിരോധനം ബാധകമല്ലെങ്കിലും ഇവയുടെ കാരിയര്‍ വള്ളങ്ങള്‍ക്ക് വിലക്കുണ്ട്. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി യന്ത്രവല്‍കൃത ബോട്ടുകള്‍ക്കുള്ള ഡീസല്‍ വിതരണമടക്കം നിര്‍ത്തലാക്കും.
അതേസമയം, ട്രോളിങ് കാലയളവ് വര്‍ധിപ്പിച്ച നടപടി ചോദ്യംചെയ്തുകൊണ്ട് ബോട്ടുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി ഹരജി ചൊവ്വാഴ്ച പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."