HOME
DETAILS
MAL
ഡല്‍ഹിയില്‍ ഫുഡ് ഡെലിവറി ഏജന്റിന് കൊവിഡ്
backup
April 17 2020 | 03:04 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭക്ഷണം വീടുകളിലെത്തിച്ചു കൊടുക്കുന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളില്‍ നിന്ന് പിസ സ്വീകരിച്ച 72 കുടുംബങ്ങളെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. ഇതിനു പുറമെ രോഗം സ്ഥിരീകരിച്ചയാളുടെ കൂടെ ജോലിചെയ്ത 17 പേരെ ഛത്താര്പുരിലെ ക്വാറന്റൈനിലാക്കിയതായും തെക്കന്‍ ഡല്‍ഹി ജില്ലാ മജിസ്ട്രേറ്റ് ബി.എം മിശ്ര അറിയിച്ചു.ചുമയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡെലിവറി ഏജന്റിന് രോഗം സ്ഥിരീകരിച്ചതോടെ 15 ദിവസമായി ഇയാളുടെ പക്കല്‍ നിന്ന് ഭക്ഷണം സ്വീകരിച്ചവരെയാണ് നിരീക്ഷണത്തിലാക്കിയത്. ഡല്‍ഹിയിലെ പ്രമുഖ പിസ റസ്റ്റോറന്റിലാണ് ഇയാള്‍ ജോലിചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."