HOME
DETAILS
MAL
ചൈനയുടെ വക ഇന്ത്യക്ക് 20 ലക്ഷം മെഡിക്കല്‍ കിറ്റുകള്‍
backup
April 17 2020 | 03:04 AM
ബെയ്ജിങ്: കൊവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ചൈനയെ സഹായിച്ച ഇന്ത്യക്ക് പ്രത്യുപകാരവുമായി ചൈന. 20 ലക്ഷം കിറ്റുകള്‍ 15 ദിവസത്തിനകം ഇന്ത്യക്ക് കൈമാറുമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ഇതില്‍ ആറര ലക്ഷം കിറ്റുകള്‍ ഇതിനകം ഇന്ത്യയിലെത്തിക്കഴിഞ്ഞു. നോവല്‍ കൊറോണ വൈറസ് ഒരാളെ ബാധിച്ചിട്ടുണ്ടെന്ന് പെട്ടെന്നു തന്നെ തിരിച്ചറിയാനും ഉടന്‍ ഐസൊലേഷനിലാക്കാനും സഹായിക്കുന്ന റാപിഡ് ആന്‍ഡിബോഡി ടെസ്റ്റ് കിറ്റ്, ആര്‍.എന്‍.എ എക്‌സ്ട്രാക്ഷന്‍ കിറ്റ് എന്നിവ ഉള്‍പ്പെടുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് ചൈന അയച്ചതെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി ട്വിറ്ററിലൂടെ അറിയിച്ചു. 1.7 ലക്ഷം പി.പി.ഇ കിറ്റുകള്‍ ചൈന നേരത്തെ ഇന്ത്യക്ക് സംഭാവനയായി നല്‍കിയിരുന്നു.
ഇന്നലെ പുലര്‍ച്ചെ ഗുവാന്‍ഷു വിമാനത്താവളത്തില്‍ നിന്നാണ് ആറര ലക്ഷം കിറ്റുകളുമായി ആദ്യ വിമാനം ഇന്ത്യയിലേക്കു പറന്നത്. കൊവിഡ് വ്യാപനം അനിയന്ത്രിതമായ ഇന്ത്യയില്‍ രോഗം സംശയിക്കപ്പെടുന്നവരെ തിരിച്ചറിയാനുള്ള റാപിഡ് ആന്‍ഡിബോഡി ടെസ്റ്റ് കിറ്റുകളുടെ കുറവ് ആരോഗ്യപ്രവര്‍ത്തകരെ വലയ്ക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ക്കുള്ള സുരക്ഷാ വസ്ത്രങ്ങള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ ദൗര്‍ലഭ്യവും രാജ്യത്ത് കൊവിഡിനെതിരായ പോരാട്ടത്തില്‍ പ്രതിബന്ധമായി നില്‍ക്കുകയാണ്. അതേസമയം യു.എസിനുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാ വസ്ത്രങ്ങളും വെന്റിലേറ്ററുകളും ചൈന വിതരണം ചെയ്തുവരുകയാണ്.
അതിനിടെ 50,000 സുരക്ഷാ വസ്ത്ര കിറ്റുകള്‍ ചൈന അസമിന് നേരത്തെ തന്നെ നല്‍കിയിരുന്നു. ഇത്തരം 15 ലക്ഷം സുരക്ഷാ വസ്ത്ര കിറ്റുകള്‍ക്ക് ഇന്ത്യ ചൈനക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് മിസ്രി പറഞ്ഞു. ഡിസംബറില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയ്ക്ക് ഇന്ത്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."