'ഭരിക്കുന്നത് ഞങ്ങള്‍, ഇഷ്ടം പോലെ ചെയ്യും'-ലോക്ക്ഡൗണ്‍ ലംഘിച്ച് കര്‍ണാടകയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആയിരങ്ങളുടെ ഘോഷയാത്ര
ബംഗളൂരു: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിട്ടും അതൊന്നും കാര്യമാക്കാതെ ലോക്ക്ഡൗണ്‍ ലംഘിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നടുറോഡില്‍. കര്‍ണാടകയിലെ കലബുര്‍ഗി ജില്ലയിലാണ് സംഭവം. സിദ്ധലിംഗേശ്വര ഉത്സവത്തിന്റെ ഭാഗമായി ആയിരങ്ങളെ സംഘടിപ്പിച്ച് ഘോഷയാത്ര നടത്തുകയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍. ഇന്ത്യാടുഡേയുടേതാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത പ്രദേശമാണ് കലബുര്‍ഗി. മാത്രമല്ല സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം കൂടിയായിരുന്നു അത്.
സാമൂഹിക അകലം പാലിക്കണമെന്ന ശക്തമായ നിര്‍ദേശം നിലവിലുള്ളപ്പോള്‍ യാതൊരു സുരക്ഷിതത്വവും കൂടാതെ നിരവധി പേര് ചേര്‍ന്ന് രഥം വലിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഇത് ഞങ്ങളുടെ സര്‍ക്കാരാണെന്നും ഞങ്ങള്‍ക്ക് പരിപാടി നടത്താമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
കലബുര്‍ഗിയിലെ ചിറ്റാപൂര്‍ താലൂക്കിലാണ് ഉത്സവത്തനോടനുബന്ധിച്ചുള്ള രഥഘോഷ യാത്ര സംഘടിപ്പിച്ചത്.
അതേസമയം പരിപാടി സംഘടിപ്പിച്ചതില്‍ കേസെടുത്തതായി കലബുര്‍ഗി ജില്ലാ പൊലിസ് അറിയിച്ചു.
നിലവില്‍ കര്‍ണാടകയില്‍ 300ലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 13 ലെറെ പേര് മരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."