HOME
DETAILS

രോഗികള്‍ക്ക് ചികിത്സ നല്‍കേണ്ട ആശുപത്രി സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ പാട് പെടുന്നു

  
backup
July 04 2016 | 07:07 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8-%e0%b4%a8%e0%b4%b2%e0%b5%8d

 

ചെര്‍പ്പുളശേരി: നഗരസഭ, നെല്ലായ, തൃക്കിടീരി, ചളവറ, വെള്ളിനേഴി, കുലക്കല്ലൂര്‍, പൂക്കോട്ട് കാവ്, വല്ലപ്പുഴ പഞ്ചായത്തുകളിലെയും അരലക്ഷത്തോളം ജനങ്ങള്‍ക്ക് ചികിത്സ നല്‍കേണ്ട സാമൂഹികാരോഗ്യകേന്ദ്രം സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ പാട് പെടുന്നു. ഒരുകാലത്ത് സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കെല്ലാം ആരോഗ്യരംഗത്ത് ചെലവ് കുറഞ്ഞ ആശാകേന്ദ്രമായിരുന്നു ഈ ആശുപത്രി.
കാലകാലങ്ങളിലുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാവാതെ വര്‍ധിച്ച് വന്ന ജനസംഖ്യ ആനുപാതിക വികസനം ആശുപത്രിയിലെത്തിയില്ല. അടിസ്ഥാനപരമായി എല്ലാം പശ്ചാത്തല സൗകര്യങ്ങളുള്ളതാണ് ചെര്‍പ്പുളശേരി ഗവ. ഹോസ് പിറ്റല്‍. എന്നാല്‍ ആവശ്യമായ സമയങ്ങളില്‍ നടക്കേണ്ട പുനരുദ്ധാരണ നടപടികള്‍ സ്വീകരിക്കുന്നതിനാല്‍ ഇത് ഒരു പ്രാഥമികാ ആരോഗ്യകേന്ദ്രത്തിന്റെ താഴേക്കിറങ്ങി.
ചെര്‍പ്പുളശേരി, പട്ടാമ്പി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഹെല്‍ത്ത് സെന്റല്‍ 1999 ലാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയത്. ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ ഇല്ലായിരുന്നുവെങ്കിലും പ്രസവ ശൂശ്രുഷ ഉള്‍പ്പെടെയുള്ള എല്ലാ ലിസ്റ്റുകളും ഇവിടെ ലഭ്യമായിരുന്നു.
എം.എല്‍.എ, എം.പി, ത്രിതല പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പ്രസവ വാര്‍ഡ്, കുട്ടികളുടെ വാര്‍ഡ്, ഫാര്‍മസി, മോര്‍ച്ചറി എന്നിവ നിര്‍മിച്ചു. പ്രധാന ചുമതല വഹിക്കേണ്ട ബ്ലോക്ക് പഞ്ചായത്ത് വേണ്ടത്ര ഫണ്ട് ഇതിലേക്ക് വിനിയോഗിച്ചില്ല.
സാമൂഹിക ആരോഗ്യ കേന്ദ്രം എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാ വേണ്ട ജീവനക്കാരുടെ തസ്തികകള്‍, ഒരു സിവില്‍സര്‍ജന്‍, അഞ്ച് അസി. സര്‍ജന്‍, ഒരു ജനറല്‍, സെപ്ഷ്യാലിറ്റി ജനറല്‍ മെഡിസില്‍, ഗൈക്കനോളജിസ്റ്റ്, കുട്ടികളുടെ ഡോക്ടര്‍, അനസ്തറ്റിക്‌സ്, മൂന്ന് ഹെഡ് നേഴ്‌സ്, 12 നേഴ്‌സ്മാര്‍തുടങ്ങി നിരവധി തസ്തികകളില്‍ പലതിലും നിയമനങ്ങള്‍ നടത്തിയിട്ടില്ല.
അസി സര്‍ജന്‍ തസ്തികകളില്‍ അഞ്ച് ഡോക്ടര്‍മാരുണ്ടെങ്കിലും ഒരാള്‍ മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലും ഒരാള്‍ തൃക്കിടീരി ഗവ ആശുപത്രിയിലും അധിക ഡ്യൂട്ടിയിലാണ്. ഇത് മൂലം മൂന്ന് ഡോക്ടര്‍മാരുടെ സേവനം മാത്രമേ ഇവിടെ കാര്യമായി ലഭിക്കുന്നുള്ളൂ.
മഴക്കാലമായതോടെ ദിനംപ്രതി 600ലധികം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. ജീവനക്കാരുടെ കുറവ് രോഗികളെ വലക്കുകയാണ്. രണ്ട് ഫാര്‍മസികളുള്ളതില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ ഡ്യൂട്ടിയിലുള്ളത്. ഇത് മൂലം രോഗികള്‍ക്ക് മരുന്ന് ലഭിക്കാന്‍ മണിക്കൂറോളം ക്യൂ നില്‍ക്കേണ്ട ഗതികേടിലാണ്.
ഗൈനോക്കോളജിസ്റ്റ്, അനസ്തിസ്റ്റ്, പീഡിയാട്രിഷന്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ പ്രസവസംബന്ധമായ ഒരു ചികിത്സയും വര്‍ഷങ്ങളായി നടക്കുന്നില്ല. റേഡിയോ ഗ്രാഫര്‍, ജൂനിയര്‍ലാബ് അസി. എക്‌സ്‌റേ അറ്റന്റര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ ഈ വി'ാഗവും പ്രവര്‍ത്തന രഹിതമാണ്.
പോസ്റ്റ് മോര്‍ട്ടം സൗകര്യമുള്ള സമീപ പ്രദേശത്തെ ഏക ആശുപത്രി കൂടിയായതിനാല്‍ ഈ കേസുകളിലും ആശുപത്രിയിലുള്ള ഡോക്ടര്‍മാര്‍ പ്രയാസപ്പെടുന്നുണ്ട്. മഴക്കാലമാകുന്നതോടെ ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി, മലമ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ ചികിത്സ തേടിയെത്തുന്നവരെ പെരിന്തല്‍മണ്ണയിലേക്ക് അയക്കുകയാണ് പതിവ്. ആശുപത്രിയില്‍ ഇപ്പോഴുള്ള മേലാധികാരികളുടെ ശ്രമഫലമായി പൊതുജന സമ്പര്‍ക്കത്തിലൂടെയും നേടിയെടുത്ത ചെറിയ പ്രവര്‍ത്തനങ്ങള്‍മാത്രമാണ് ഇപ്പോള്‍ ആകെയുള്ള ആശ്വാസം.
ചെര്‍പ്പുളശേരി എസ്.വൈ.എസ് സോണ്‍ കമ്മിറ്റി ഇവിടത്തെ സ്ത്രീകളുടെ വാര്‍ഡ് അഞ്ച് വര്‍ഷത്തേക്ക് ഏറ്റെടുത്ത് നവീകരിച്ച് നല്‍കുകയുണ്ടായി. ഇതിലേക്ക് ആവശ്യമായ ഇരുപത് കിടക്കകളും രണ്ട് വീല്‍ചെയറുകളും ഇല്‌ക്ട്രോണിക്‌സ് ഉപകരണങ്ങളും അവര്‍ നല്‍കിയിരുന്നു.
ഇത് പോലുള്ള ചെറിയ സഹായങ്ങളൊക്കെ മറ്റുചില സന്നദ്ധ സംഘങ്ങളും നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ സജീവ ഇടപെടലുണ്ടായാല്‍ മാത്രമേ അത്യാസന്നനിലിയില്‍ കിടക്കുന്ന ആശുപത്രിയെ രക്ഷിക്കാന്‍ സാധ്യമാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  10 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  10 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  10 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  10 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  10 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  10 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  10 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  10 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  10 days ago