HOME
DETAILS

പ്രതീക്ഷകളുമായി ആസ്‌ത്രേലിയ, ടുണീഷ്യ

  
backup
June 09, 2018 | 8:07 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0

ഏഷ്യന്‍ പ്രതിനിധികളായാണ് ആസ്‌ത്രേലിയ ലോകകപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കുന്നത്. അഞ്ചാം ലോകകപ്പിനാണ് ആസ്‌ത്രേലിയയുടെ വരവ്. 1974ലാണ് ആദ്യമായി എത്തിയത്. പിന്നീട് ഇടവേളയായിരുന്നു. 

ഓഷ്യാനിയ പ്രതിനിധിയായി മത്സരിച്ചിരുന്ന ആസ്‌ത്രേലിയ ഫിഫയുടെ യോഗ്യതാ നിയമങ്ങളുടെ മാനദണ്ഡങ്ങളില്‍ പെട്ട് അവസരം നിഷേധിക്കപ്പെട്ടതോടെ ഏഷ്യയിലേക്ക് മാറി യോഗ്യത കളിച്ചാണ് ഫൈനല്‍ റൗണ്ടിലേക്ക് പിന്നീട് വരാറുള്ളത്. 2006 മുതല്‍ അവര്‍ സ്ഥിരം സാന്നിധ്യം. 2006ല്‍ പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് മികച്ച പ്രകടനം. 13 മത്സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ട് വിജയങ്ങളും മൂന്ന് സമനിലകളും എട്ട് തോല്‍വികളുമാണ് സമ്പാദ്യം.
യുവത്വവും പരിചയ സമ്പത്തും ചേര്‍ന്നുള്ള ടീമാണ് ഇത്തവണ ആസ്‌ത്രേലിയക്കായി കളിക്കാനിറങ്ങുന്നത്. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുകയും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുകയും ചെയ്ത ടിം കാഹില്‍ ഇത്തവണയും ലോകകപ്പിനുള്ള ടീമില്‍ ഇടം കണ്ടെത്തിയതാണ് ശ്രദ്ധേയം. 38 കാരനായ താരത്തിന്റെ മികവ് എത്രത്തോളം ടീമിന് ഗുണമാകുമെന്ന് കണ്ടറിയണം.
ആസ്റ്റണ്‍ വില്ല താരം മിലെ ജെഡിനകാണ് ടീമിന്റെ നായകന്‍. മധ്യനിരയിലെ പ്രധാന താരം കൂടിയാണ് ജെഡിനെക്. ഹഡ്ഡേഴ്‌സ്ഫീല്‍ഡിന്റെ ആരോണ്‍ മൂയ്, ക്വീന്‍സ് പാര്‍ക് റെയ്‌ഞ്ചേഴ്‌സിന്റെ മസ്സിമോ ലൗന്‍ഗോ എന്നിവരും മിഡ്ഫീല്‍ഡിന് കരുത്താണ്. ഹെര്‍ത്ത ബെര്‍ലിന്‍ താരം മാത്യു ലിക്കിയാണ് കാഹിലിനൊപ്പം മുന്നേറ്റത്തിലുള്ള മറ്റൊരു താരം. ബ്രൈറ്റന്‍ ഗോള്‍ കീപ്പര്‍ മാത്യു റ്യാന്‍ ആസ്‌ത്രേലിയന്‍ ടീമിന്റെ ഒന്നാം നമ്പര്‍ ഗോളിയായി ബാറിന് കീഴില്‍ ഉണ്ടാകും.
ഈ വര്‍ഷം ജനുവരിയില്‍ മാത്രം സ്ഥാനമേറ്റ വാന്‍ മാര്‍വികാണ് ആസ്‌ത്രേലിയയുടെ പരിശീലകന്‍. ടീമിനെ പരിചയപ്പെടാനും അവരിലേക്ക് തന്ത്രം സന്നിവേശിപ്പിക്കാനും വേണ്ടത്ര സമയം ലഭിക്കാതെയാണ് മാര്‍വിക് റഷ്യയിലെത്തുന്നത്. മുന്‍ ഹോളണ്ട്, സഊദി അറേബ്യ ടീമുകളുടെ കോച്ചായിരുന്ന മാര്‍വികിന്റെ തന്ത്രങ്ങള്‍ ടീം എത്രത്തോളം സ്വായത്തമാക്കിയിട്ടുണ്ടെന്ന് കണ്ട് തന്നെ അറിയണം.
കിരീട പ്രതീക്ഷയുമായി എത്തുന്ന ഫ്രാന്‍സ്, പെറു, ഡെന്‍മാര്‍ക് ടീമുകളാണ് ഗ്രൂപ്പ് സിയില്‍ ആസ്‌ത്രേലിയയുടെ എതിരാളികള്‍. ഫ്രാന്‍സിനെ അട്ടിമറിക്കാനുള്ള ശേഷിയില്ലെങ്കിലും ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകളെ കീഴടക്കാനുള്ള ബലം ആസ്‌ത്രേലിയക്കുണ്ടെന്ന് പ്രതീക്ഷിക്കാം.

 

ടുണീഷ്യ

രണ്ട് ലോകകപ്പുകളുടെ ഇടവേളയ്ക്ക് ശേഷമാണ് ടുണീഷ്യ ഇത്തവണ യോഗ്യത നേടിയത്. അഞ്ചാം ലോകകപ്പിനാണ് ആഫ്രിക്കന്‍ രാജ്യം ഒരുങ്ങുന്നത്. 1978ലായിരുന്നു ആദ്യ പ്രവേശം. പിന്നീട് 1998, 2002, 2006 വര്‍ഷങ്ങളില്‍ യോഗ്യത. നാല് തവണയും ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ട് പുറത്ത്. ലോകകപ്പില്‍ 12 കളികള്‍. ഒരു ജയം നാല് സമനിലകള്‍ ഏഴ് തോല്‍വി. ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ ഒറ്റത്തവണ കിരീടമുയര്‍ത്തി. 2004ല്‍.
ഫ്രഞ്ച് ലീഗ് വണില്‍ കളിക്കുന്ന താരങ്ങളുടെ കരുത്തിലാണ് ഇത്തവണ അവര്‍ വരുന്നത്. ലോകകപ്പിലെത്തുന്ന യുവ താരങ്ങളില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള മിഡ്ഫീല്‍ഡര്‍ ബാസ്സെ സ്ഖിരി അടക്കമുള്ള യുവാക്കളുടെ ശ്രദ്ധേയ സാന്നിധ്യമാണ് ടീമിന്റെ വൈവിധ്യം. വെറ്ററന്‍ ഗോള്‍ കീപ്പര്‍ അയ്‌മെന്‍ മത്‌ലൗതിയാണ് ക്യാപ്റ്റന്‍. മുന്‍ താരം തന്നെയായ നബില്‍ മാലൗലാണ് ടീമിന്റെ പരിശീലകന്‍. 2017 മുതല്‍ നബിലിന് കീഴിലാണ് ടീമിന്റെ ഒരുക്കങ്ങള്‍.
കരുത്തരായ ബെല്‍ജിയം ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ടുണീഷ്യ. കന്നിക്കാരായ പാനമയാണ് മറ്റൊരു എതിരാളി. പാനമയെ കീഴടക്കാനുള്ള കരുത്ത് ടുണീഷ്യക്കുണ്ട്. എന്നാല്‍ ബെല്‍ജിയം, ഇംഗ്ലണ്ട് ടീമുകളെ അട്ടിമറിക്കാന്‍ അവര്‍ക്ക് കഴിവുണ്ടോ എന്നതാണ്. അങ്ങനെ കഴിഞ്ഞാല്‍ അവര്‍ക്ക് ആദ്യമായി രണ്ടാം ഘട്ടത്തിലേക്ക് കടക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിലെ ആ തകർപ്പൻ പ്രകടനം വെറുതെയായില്ല; വൈഭവ് സൂര്യവംശിയുടെ വില കുതിച്ചുയരുന്നു; ബ്രാൻഡ് ലോകം കീഴടക്കാൻ പുതിയ പോസ്റ്റർ ബോയ്

Cricket
  •  a month ago
No Image

ഖാർഗെയും പവൻ ഖേരയും വീണ്ടും രാജ്യസഭയിലേക്ക്; പ്രവീണിനും മൻസൂറിനും സീറ്റ്, ദിഗ്‌വിജയ് സിംഗിനെ വെട്ടി കോൺഗ്രസ്

National
  •  a month ago
No Image

വിരമിക്കൽ പ്രായം 60 ആക്കണം, ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ: സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം

Kerala
  •  a month ago
No Image

സ്റ്റാർട്ടപ്പുകൾക്ക് വൻ ആശ്വാസം; 80,000 ദിർഹത്തിലേറെ ലാഭിക്കാൻ പുതിയ എസ്‌എംഇ പ്ലാറ്റ്‌ഫോമുമായി ദുബൈ

uae
  •  a month ago
No Image

പതിനാലാം വയസ്സിൽ റേഷൻ കാർഡ് ഉണ്ടാക്കി നടന്ന ആ പയ്യൻ ഇന്ന് ആർസിബിയുടെ കോടീശ്വരനായ താരം; ക്രുനാൽ പാണ്ഡ്യയുടെ ആരും അറിയാത്ത ആ പഴയ ജീവിതം

Cricket
  •  a month ago
No Image

ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റി 'വാഗ്ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാൻ നീക്കം; ജനശ്രദ്ധ തിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമെന്ന് കോൺഗ്രസ്

National
  •  a month ago
No Image

'ഒരു വർഷത്തിനകം മോദി സർക്കാർ താഴെ വീഴും, വിവരങ്ങൾ ചോർന്നുകിട്ടുന്നുണ്ട്'; ആഭ്യന്തര കലഹം രൂക്ഷമെന്ന് രാഹുൽ ഗാന്ധി

National
  •  a month ago
No Image

പാലക്കാട് കെഎസ്ഇബി കരാർ ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

Kerala
  •  a month ago
No Image

ലോകത്തെ മുഴുവൻ ഞെട്ടിക്കാൻ ഇന്ത്യൻ അത്ഭുത ബാലൻ! വെസ്ലി സോയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; നോർവേയിൽ പ്രഗ്നാനന്ദ ചരിത്രത്തിലേക്ക്

Others
  •  a month ago
No Image

റിയൽ എസ്റ്റേറ്റ് മേഖലയിൽ അബുദബിയുടെ കുതിപ്പ്; ഭാവി നിർണയിക്കുന്നതെന്ത്?

uae
  •  a month ago