റിസര്‍വ് ബാങ്കിന്റെ പാക്കേജ് അപര്യാപ്തം: വായ്പാ പരിധി ഉയര്‍ത്തുകയാണ് വേണ്ടതെന്നും ധനമന്ത്രി
തിരുവനന്തപുരം: കൊവിഡ്-19 പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ഇളവുകള്‍ അപര്യാപ്തമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം അപര്യാപ്തമാണെന്നും സാഹചര്യത്തിന്റെ ഗൗരവം അവര്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ സാഹചര്യത്തില്‍ അറുപത് ശതമാനം പണം അധികം നല്‍കുമെന്ന വാഗ്ദാനം പൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രധാന വിഷയങ്ങളില്‍ ആര്‍.ബി.ഐ നിശബ്ദത തുടരുകയാണ്. മൊറൊട്ടേറിയ കാലത്തെ പലിശ ഒഴിവാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. മൊറൊട്ടോറിയം ഒരു വര്‍ഷത്തേക്കു നീട്ടണം. വായ്പാ പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നു വിലയിരുത്തിയ സാഹചര്യത്തിലാണ് ആര്‍.ബി.ഐ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. അതിനെതിരേയാണ് ധനമന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."