HOME
DETAILS

ജര്‍മനിക്ക് ആശ്വാസം; ക്രൊയേഷ്യക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും വിജയം

  
backup
June 09 2018 | 20:06 PM

%e0%b4%9c%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b0


മ്യൂണിക്ക്: കഴിഞ്ഞ കളിയില്‍ ഓസ്ട്രിയയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ലോക ചാംപ്യന്‍മാരായ ജര്‍മനി അവസാന സന്നാഹ മത്സരത്തില്‍ സഊദി അറേബ്യയെ 2-1ന് വീഴ്ത്തി. ലോകകപ്പ് നിലനിര്‍ത്താന്‍ റഷ്യയിലെത്തുന്ന ടീമിന് വിജയം ആത്മവിശ്വാസമേകുന്നതാണ്. മറ്റ് മത്സരങ്ങളില്‍ ക്രൊയേഷ്യ 2-1ന് സെനഗലിനേയും സ്വിറ്റ്‌സര്‍ലന്‍ഡ് 2-0ത്തിന് ജപ്പാനേയും പരാജയപ്പെടുത്തി. പോളണ്ട്- ചിലി പോരാട്ടം 2-2ന് സമനില. ലോകകപ്പിനായി റഷ്യയിലെത്തിയ ആദ്യ സംഘം ഇറാനും തങ്ങളുടെ അവസാന സന്നാഹ മത്സരത്തില്‍ വിജയം കണ്ടു. മറുപടിയില്ലാത്ത ഒറ്റ ഗോളിന് അവര്‍ ലിത്വാനിയയെ പരാജയപ്പെടുത്തി.

ജര്‍മനി 2-1 സഊദി അറേബ്യ

മുന്‍നിര താരങ്ങളില്‍ മെസുറ്റ് ഓസില്‍ ഒഴികെയുള്ളവരെയെല്ലാം കളത്തിലിറക്കിയാണ് പരിശീലകന്‍ ജോക്വിം ലോ അവസാന സന്നാഹത്തിന് ഒരുങ്ങിയത്. തുടക്കം മുതല്‍ ജര്‍മനി അക്രമിച്ച് മുന്നേറിയപ്പോള്‍ സഊദി പതുക്കെയാണ് മത്സരച്ചൂടിലേക്ക് എത്തിയത്. അവര്‍ തയ്യാറെടുക്കുന്നതിന് മുന്‍പ് തന്നെ ജര്‍മനി ആദ്യ ഗോള്‍ വലയിലാക്കിയിരുന്നു.
ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിനൊപ്പം കളിക്കാനിറങ്ങിയ മാര്‍കോ റൂസിന്റെ അസിസ്റ്റില്‍ യുവ സ്‌ട്രൈക്കര്‍ ടിമോ വെര്‍ണറാണ് ജര്‍മനിക്ക് ലീഡൊരുക്കിയത്. കളി അപ്പോള്‍ എട്ട് മിനുട്ടുകളേ താണ്ടിയിരുന്നുള്ളു. പിന്നീട് നിരവധി ഗോളവസരങ്ങള്‍. പലതും ഓഫ് സൈഡ് കെണിയില്‍പ്പെട്ടപ്പോള്‍ ചിലത് നിര്‍ഭാഗ്യത്തിന് പോസ്റ്റില്‍ തട്ടിയും മറ്റും പുറത്തായി. ഒരു ഗോള്‍ വീണതിന് ശേഷമാണ് സഊദി മത്സരത്തില്‍ താളം കണ്ടെത്തിയത്. പിന്നീട് അവരും മികച്ച പാസുകളുമായി കളം നിറഞ്ഞതോടെ മത്സരം ചൂടുപിടിച്ചു. 43ാം മിനുട്ടില്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ തോമസ് മുള്ളര്‍ക്ക് പാകത്തില്‍ ലഭിച്ച പന്ത് തട്ടിയകറ്റാന്‍ ശ്രമിച്ച സഊദി താരം ഒമര്‍ ഹവ്‌സാവിയുടെ ശ്രമം സെല്‍ഫ് ഗോളായി അവരുടെ വലയില്‍ തന്നെ കയറിയതോടെ ജര്‍മനിക്ക് രണ്ടാം ഗോളും ലഭിച്ചു.
രണ്ടാം പകുതിയില്‍ സഊദി കൂടുതല്‍ ഒരുമ കാട്ടി അവര്‍ മികച്ച കളി പുറത്തെടുത്തു.
പലപ്പോഴും ജര്‍മന്‍ നിരയ്ക്ക് ഭീഷണി ആവാനും ടീമിന് സാധിച്ചു. കളി പുരോഗമിക്കവേ സഊദി മുന്നേത്തിനൊടുവില്‍ അവര്‍ക്ക് ഗോള്‍ മടക്കാനുള്ള അവസരം പെനാല്‍റ്റി രൂപത്തില്‍. 84ാം മിനുട്ടില്‍ എടുത്ത കിക്ക് മാനുവല്‍ നൂയര്‍ക്ക് പകരമിറങ്ങിയ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റീഗന്‍ കുത്തിയകറ്റി. റീ ബൗണ്ടില്‍ അത് ലഭിച്ചത് തയ്‌സിര്‍ അല്‍ ജസ്സിമിന്റെ കാലിന് പാകത്തില്‍. സംശയമില്ലാതെ പന്ത് അനായാസം തട്ടിയിടുമ്പോള്‍ ടെര്‍ സ്റ്റിഗന്‍ നിസഹായനായിരുന്നു. പിന്നീട് ഇരു സംഘവും ഗോളടിക്കാന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.
തോറ്റെങ്കിലും ഒരു ഗോള്‍ മടക്കി ലോക ചാംപ്യന്‍മാരെ വിറപ്പിച്ച പ്രകടനം പുറത്തെടുത്ത സഊദിക്ക് വന്‍ ആത്മവിശ്വാസവുമായി റഷ്യക്ക് പറക്കാം.

ക്രൊയേഷ്യ 2-1 സെനഗല്‍

ആദ്യ ഗോള്‍ നേടി കരുത്തരായ ക്രൊയേഷ്യയെ ഞെട്ടിക്കാന്‍ സെനഗലിന് സാധിച്ചെങ്കിലും അന്തിമ ജയം കൈവിടാതെ ക്രൊയേഷ്യ വിജയത്തോടെ ലോകകപ്പിനൊരുങ്ങി. കളിയുടെ ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. കളിക്ക് വിപരീതമായിട്ടായിരുന്നു സെനഗലിന്റെ ഗോള്‍. 48ാം മിനുട്ടില്‍ ഇസ്‌മൈല സരാണ് സെനഗലിനെ മുന്നിലെത്തിച്ചത്. 63ാം മിനുട്ടില്‍ ഇവാന്‍ പെരിസിച് ക്രൊയേഷ്യക്ക് സമനില സമ്മാനിച്ചു. 78ാം മിനുട്ടില്‍ ആന്‍ഡ്രെ ക്രെമറിച് ടീമിന് വിജയ ഗോളും ഒരുക്കി.

സ്വിറ്റ്‌സര്‍ലന്‍ഡ് 2-0 ജപ്പാന്‍

കളിയുടെ ഇരു പകുതികളിലായി നേടിയ ഗോളിലാണ് ലോകകപ്പിനൊരുങ്ങുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് ഏഷ്യന്‍ കരുത്തരായ ജപ്പാനെ കീഴടക്കിയത്. പന്തടക്കത്തിലും പാസിങിലുമൊക്കെ ഇരു സംഘവും ഒപ്പം നിന്നപ്പോള്‍ കിട്ടിയ അവസരം മുതലെടുത്ത സ്വിസ് ടീമിനെ വിജയം കടാക്ഷിക്കുകയായിരുന്നു.
42ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി റിക്കാര്‍ഡോ റോഡ്രിഗസും 82ാം മിനുട്ടില്‍ സെഫരോവിചും സ്വിസ് ടീമിനായി വല ചലിപ്പിച്ചു.

പോളണ്ട് 2-2 ചിലി

രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം പോളണ്ട് ലാറ്റിനമേരിക്കന്‍ ചാംപ്യന്‍മാരായ ചിലിയുമായി 2-2ന് സമനില പാലിച്ചു. 30ാം മിനുട്ടില്‍ നായകനും സൂപ്പര്‍ സ്‌ട്രൈക്കറുമായ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ടീമിനെ മുന്നില്‍ കടത്തി. നാല് മിനുട്ടിനുള്ളില്‍ സിയല്‍നസ്‌കിയൂലടെ പോളിഷ് ടീം രണ്ടാം ഗോളും വലയിലാക്കി. എന്നാല്‍ 38ാം മിനുട്ടില്‍ വാല്‍ഡസും 56ാം മിനുട്ടില്‍ മികോ അല്‍ബോണ്‍സും ചിലിക്കായി സമനില ഗോളുകള്‍ നേടി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago