ലോക്ക്ഡൗണിനിടെ മകന്റെ വിവാഹം നടത്തി കുമാരസ്വാമി; ലളിതമായി ചടങ്ങെന്ന് മുന്‍മുഖ്യമന്ത്രി
ബംഗളൂരു: ലോക്ക്ഡൗണിനിടെ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയുടെ വിവാഹം. ബംഗളൂരുവില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള ഫാം ഹൗസില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു ചടങ്ങ്. ചലച്ചിത്ര താരം കൂടിയാണ് നിഖില്‍.
ചടങ്ങ് ലൡമായിരുന്നുവെന്ന് ജെ.ഡി.എസ് വക്താക്കള്‍ പറഞ്ഞു. അറുപതോഎഴുപതോ ആളുകള്‍ മാത്രമാണ് പങ്കെടുത്തതെന്നും സാമൂഹിക അകലം ഉള്‍പെടെ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന ബംഗളൂരുവില്‍ നിന്ന് മാറി തന്റെ മണ്ഡലമായ രാമനഗരയിലാണ് വിവാഹം നടത്തിയതെന്ന് കുമാരസ്വാമിയും വ്യക്തമാക്കി. 60-70 ആളുകള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തതെന്നും വീട്ടില്‍ വെച്ച് വിവാഹം നടത്തിയാല്‍ സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കില്ല എന്ന് കണക്കാക്കിയാണ് ഫാം ഹൗസില്‍ വെച്ച് ചടങ്ങുകള്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സാമൂഹ്യ അകലം പാലിക്കാതെയാണ് ചടങ്ങുകള്‍ നടന്നതെന്നാണ് പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിവാഹത്തിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് കുമാരസ്വാമിക്ക് എതിരെ ഒട്ടും വൈകാതെ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."