റമദാന്‍ നിറവില്‍ സെയ്താലിക്കക്കിത് ഒരു നൂറ്റാണ്ട് ടി.ഡി ഫ്രാന്‍സിസ്
വടക്കാഞ്ചേരി: ഒരു റമദാന്‍ കൂടി വിടവാങ്ങാനൊരുങ്ങുമ്പോള്‍ അഞ്ച് തലമുറയെ സ്‌നേഹിച്ചും അവരുടെ സ്‌നേഹം ഏറ്റുവാങ്ങിയും ഒരു നൂറ്റാണ്ട് കാലം നാഥന്റെ വിളി കേട്ട് നോമ്പിന്റെ ധന്യതയിലലിഞ്ഞ് മാരാത്ത് കുന്ന് സ്വദേശി കരുവീട്ടിങ്ങല്‍ സൈതാലി. നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായ സെയ്താലിക്ക ആദ്യകാലത്ത് ഓട്ടുപാറ നഗരഹൃദയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സിദ്ദിഖ് ഹോട്ടലിന്റെ ഉടമയായിരുന്നു. 109 വര്‍ഷം വരെയുള്ള ജീവിതത്തിനിടയില്‍ ആത്മീയതയോടും, വിശ്വാസത്തോടും ഒരു വിട്ടു വീഴ്ചയക്കും ഇന്നു വരെ തയ്യാറായിട്ടില്ല. കഴിഞ്ഞ അമ്പത് വര്‍ഷമായി ഓട്ടുപാറ ജുമാ മസ്ജിദിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച് വരുന്ന സെയ്താലി രാഷ്ട്രീയ രംഗത്തും തനതായ കയ്യൊപ്പ് വച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള സെയ്താലി ദീര്‍ഘനാള്‍ പാര്‍ട്ടിയുടെ വടക്കാഞ്ചേരി നിയോജകമണ്ഡലം പ്രസിഡന്റായും പ്രവര്‍ത്തിച്ചു. വടക്കാഞ്ചേരി സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. കൃത്യമായ ജീവിത ചര്യയോടെ ആരോഗ്യം നിലനിര്‍ത്തുന്നു സെയ്താലിക്ക് സസ്യാഹാരത്തോടാണ് കൂടുതല്‍ പ്രിയം.
നല്ല മത്സ്യത്തോടും ഇഷ്ടം.എന്നാല്‍ വിഷാംശം ഇല്ലാത്ത മത്സ്യം കിട്ടാനില്ലാത്തതിനാല്‍ ഇപ്പോള്‍ ഭക്ഷണത്തില്‍ നിന്ന് അതും ഒഴിവാക്കിയിരിക്കുകയാണ.് ഓര്‍മ വച്ച നാള്‍ മുതല്‍ ഒരു നോമ്പ് കാലത്തും വൃതം മുടക്കാറില്ല വെള്ളിയാഴ്ചകളില്‍ പള്ളിയിലെത്തി നിസ്‌കരിയ്ക്കണമെന്നതും നിര്‍ബന്ധം. ആറ് വര്‍ഷം മുന്‍പ് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കാല്‍ തെന്നി വീണത് സുഗമമായ നടത്തത്തിന് വിഘാതമായി നട്ടെല്ലിന് ചെറിയ തകരാര്‍ സംഭവിച്ചു. ഇപ്പോള്‍ വാക്കറിന്റെ സഹായത്തോടെയാണ് നടപ്പ.് 13 പേരാണ് മക്കള്‍.7 പെണ്ണും, അഞ്ച് ആണും ആണ്‍കുട്ടികളിലൊരാളും, 6 വര്‍ഷം മുന്‍പ് ഭാര്യ സൈനബയും മരണ മടഞ്ഞത് ഇന്നും തീരാവേദനയാണ്.
എങ്കിലും മക്കളും മരുമക്കളും അവരുടെ മക്കളുമൊക്കെയായി അഞ്ച് തലമുറ ഉള്‍പ്പെടുന്ന 200 ഓളം കുടുംബാംഗങ്ങളുടെ സ്‌നേഹ തണലില്‍ കഴിയുമ്പോള്‍ തന്റെ വേദനകള്‍ അലിഞ്ഞില്ലാതാകുകയാണെന്ന് സെയ്താലിക്ക പറയുന്നു.
ഈ റമദാന്‍ നാളുകളിലും ഒരൊറ്റ നോമ്പും മുടങ്ങാതെ എടുത്ത സെയ്താലിക്ക റമദാന്‍ വൃതത്തിന്റെ പൂര്‍ണ ചൈതന്യം ഉള്‍കൊണ്ട് വിശ്വാസി സമൂഹത്തിന് മുഴുവന്‍ മാര്‍ഗദീപമാണ.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."