രാത്രി ജോലിയും കഴിഞ്ഞു വരുന്ന വഴിക്ക് ഫോണ്‍ വരുന്നു, നിങ്ങളുടെ റിസള്‍ട്ട് പോസിറ്റീവാണ്, ഒരു നിമിഷം പകച്ചു പോയി ആ പ്രവാസി
കൊറോണ കാലത്തെ ചില നൊമ്പരങ്ങള്‍, വിഹ്വലതകള്‍.
അബുദാബി നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള കൂടുതലും ബാച്ചലേഴ്‌സ് താമസിക്കുന്ന അഞ്ചു നിലകെട്ടിടത്തില്‍ നാട്ടുകാരും കൂട്ടുകാരായ മറ്റു നാട്ടുകാരുമെല്ലാമായി അവര്‍ പത്തോളം പേര് ഒന്നിച്ചു ഭക്ഷണം പാകം ചെയ്തും പരസ്പ്പരം ഹൃദയ കൊണ്ടടുത്ത ആത്മ മിത്രങ്ങളായും കഴിഞ്ഞു അങ്ങിനെ സഛന്ദം ജീവിതം മുന്നോട്ടു നീങ്ങുന്നു.
പലരും പല കമ്പനികളിലും മറ്റു സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്നവര്‍,അങ്ങിനെ ഇരിക്കെ കൂട്ടത്തില്‍ ഒരുത്തനു ചില്ലറ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു,കൊറോണ കാലമല്ലേ ഒന്നു പോയി ഡോക്ടറെ കാണിച്ചേക്കു എന്ന് കൂട്ടുകാര്‍ ഉപദേശിക്കുന്നു.അങ്ങിനെ ഡോക്ടറെ കാണാന്‍ പോയി,as usual രോഗിയെ സമാധാനിപ്പിക്കാന്‍ ഡോക്ടര്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ഈ സമയമായതു കൊണ്ട് ഒരു കോവിഡ് ടെസ്റ്റ് നടത്താമെന്നും പറയുന്നു.
മൂന്ന് ദിവസം കഴിഞ്ഞു ഒരു രാത്രി ജോലിയും കഴിഞ്ഞു നടന്നു വരുന്ന വഴിക്ക് ആള്‍ക്ക് ഫോണ്‍ വരുന്നു,നിങ്ങളുടെ റിസള്‍ട്ട് വന്നിട്ടുണ്ട്, റിപ്പോര്‍ട്ട് പോസിറ്റീവ് ആണ്,കേട്ട് ഒരു നിമിഷം പകച്ചു പോയ പയ്യന്‍ അല്പം കഴിഞ്ഞു ധൈര്യം വീണ്ടെടുക്കുന്നു,റൂമിലെ കൂട്ടുകാരെ അറിയിക്കാം,അവര്‍ ആശ്വസിപ്പിക്കും, എന്തെങ്കിലും വഴി കണ്ടെത്തും,ആശുപത്രി അഡ്മിഷന്‍ പെട്ടെന്ന് ശരിയായില്ലെങ്കില്‍ അവര്‍ അഡ്ജസ്റ്റ് ചെയ്തു ഒരു റൂം എനിക്ക് വിട്ടു തരുകയോ മറ്റോ ചെയ്യും, അങ്ങിനെ പലതും കണക്ക് കൂട്ടി റൂമിലെ കൂട്ടുകാരനെ വിളിച്ചു വിവരം അറിയിക്കുന്നു.
വിവരം അറിഞ്ഞ സുഹൃത്തു സ്വാഭാവിക പ്രതികരണം നടത്തി മറ്റു കൂട്ടുകാരോട് പറയട്ടെ എന്നും പറഞ്ഞു ഫോണ്‍ കട്ട് ചെയുന്നു,റൂമിലെ കൂട്ടുകാര്‍ അടിയന്തിര സിറ്റിംഗ് നടത്തുന്നു, ഗള്‍ഫില്‍ എല്ലാ ബാച്ചിലര്‍ റൂമിനും റൂം മസൂലെന്ന ഒരു ലീഡര്‍ ഉണ്ടാവും,വാടക വാങ്ങി റിയല്‍ എസ്റ്റേറ്റ്കാര്‍ക്ക് കൊടുക്കുക, മെസ്സിന്റെയും ക്‌ളീനിംഗിന്റെയും ചാര്‍ട്ട് ഇടുക ഇതൊക്കെ റൂം മസൂലില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം ആണ്.
കൂട്ടുകാരുടെ അടിയന്തിര മീറ്റിങ്ങിനു ശേഷം റൂം ലീഡര്‍ ടെസ്റ്റ് പോസിറ്റീവ് ആയ ഇവനെ വിളിച്ചു പറയുന്നു,നീ എവിടെ ?ഞാന്‍ റൂമിന്റെടുത്തു എത്താറായി, ഹേ,നീയെനി ഇങ്ങോട്ട് വരരുത്,വേറെ എന്തെങ്കിലും വഴി നോക്കിക്കോ,ഇങ്ങോട്ട് ഏതായാലും വരരുത്,രാവിലെ ജോലിക്ക് പോയവന്‍ ജോലിയും കഴിഞ്ഞു ക്ഷീണിച്ചു വരുന്ന ശരീരവും വഴിക്ക് വെച്ചു കേട്ട ദുരന്ത വാര്‍ത്ത സമ്മാനിച്ച മാനസിക വിഷമവും പേറി റൂം ലക്ഷ്യമാക്കി വരുന്നവനെ ദൂരെ നിന്നെങ്കിലും എന്തെങ്കിലും സഹായം ചെയ്യുകയോ ആശ്വാസത്തിന്റെ ഒരു വാക്കെങ്കിലും പറയാനോ തുനിഞ്ഞില്ല എന്നതോ പോട്ടെ, പകരം നീ ഇനി ഈ വഴിക്ക് വരരുത് എന്ന് തലേന്ന് വരെ ആത്മാര്‍ത്ഥ കൂട്ടുകാരായവര്‍ പറഞ്ഞതും കൂടി കേട്ട ഒരു രോഗിയുടെ മനസ്സ് എന്തായിരിക്കും?
അങ്ങിനെ നിരാശ്രയനായ ആള്‍ ആരോ പറഞ്ഞ പ്രകാരം കെഎംസിസി നേതാക്കളെ വിളിക്കുന്നു, അവര്‍ റൂമുകാരുടെ നമ്പര്‍ വാങ്ങി വിളിച്ചു ഇന്നൊരു രാത്രി നിങ്ങള്‍ മാറി നിന്നോ അവനു ഒറ്റക്ക് ഒരിടം കൊടുത്തോ സഹകരിക്കൂ, നാളെ ആശുപത്രിയില്‍ അല്ലെങ്കില്‍ കൊറന്റൈന്‍ സെന്ററില്‍ല്‍ ഉറപ്പായും എത്തിക്കാം എന്ന് പറഞ്ഞിട്ടും റൂമുകാര്‍ സമ്മതിച്ചില്ല,നിങ്ങള്‍ ഇങ്ങിനെ നിസ്സഹകരിച്ചാല്‍ പോലീസിനെ അറിയിക്കലേ നിവര്‍ത്തിയുള്ളു എന്ന് പറഞ്ഞു നേതാക്കള്‍ പോലീസിനെ അറിയിക്കുന്നു.
പോലീസ് വന്നു അവന്‍ പോസിറ്റീവ് ആയത് കൊണ്ട് അവന്റെ അടുത്തു പോവാനോ അവനെയും കൂട്ടി റൂമില്‍ പോവാനോ പറ്റില്ല, സമ്പര്‍ക്കം കാരണം അവരില്‍ ചിലര്‍ക്കും രോഗം വന്ന കാര്യം പറഞ്ഞു അവര്‍ ഞങ്ങള്‍ ഹെല്‍ത്ത് അതോറോട്ടിക്ക് വിവരം കൊടുക്കാം എന്ന് പറഞ്ഞു അവര്‍ വിളിച്ചു പറയുന്നു. ആശുപത്രിക്കാര്‍ നോക്കട്ടെ വരാം എന്നൊക്കെ പറഞ്ഞു ആംബുലന്‍സ് വന്നാല്‍ അയക്കാം എന്ന് പറഞ്ഞു,രാത്രി ഏറെ വൈകിയിട്ടും വന്നില്ല, അങ്ങിനെ കൂട്ടുകാര്‍ റൂമില്‍ കയറ്റാത്ത രോഗിയായ അവന്‍ രാവിലെ വരെ ബില്ഡിങ്ങിന്റെ താഴെ നിന്നും നടന്നും നേരം പുലര്‍ത്തി.ഒടുവില്‍ നേരം പുലര്‍ന്നപ്പോള്‍ ആംബുലന്‍സ് വന്നു ആശുപത്രിയില്‍ കൊണ്ട് പോയി. രോഗ ഭീതിയും കൂട്ടുകാരുടെ അവഗണനയും പേറി രാവിലെ വരെ അനാഥ പ്രേതം പോലെ അലയേണ്ടി വന്ന അവസ്ഥ ഒന്ന് മനനം ചെയ്തു നോക്കു.ഹൃദയം നുറുങ്ങി പോവില്ലേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."