കാര്‍ഷിക മുന്നേറ്റത്തിന് സഹകരണ വകുപ്പ് ആവശ്യമായതെല്ലാം ചെയ്യും: മന്ത്രി എ. സി മൊയ്തീന്
വടക്കാഞ്ചേരി : നാടിന്റെ കാര്‍ഷിക മുന്നേറ്റ ത്തിന് സഹകരണ വകുപ്പ് ആവശ്യമായ മുഴുവന്‍ നടപടികളും കൈകൊള്ളുമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. കാര്‍ഷിക വൃത്തിയോടനുബന്ധിച്ചുള്ള തൊഴില്‍ മേഖല പരിപോഷിപ്പിക്കാന്‍ നടപടി ഉണ്ടാകും.
അനുബന്ധ മേഖലയെ കൂടി കാര്‍ഷിക വൃത്തിയായി കണക്കാക്കിയാല്‍ മാത്രമെ വലിയ മുന്നേറ്റം ഉണ്ടാകൂ വിത്തുകള്‍, നടീല്‍ വസ്തുക്കള്‍ എന്നിവയുടെ ഗുണമേന്മ വര്‍ധിപ്പിച്ച് കാര്‍ഷിക ഉല്പാദനം ഇരട്ടിയാക്കും.
ഉല്പന്നങ്ങള് വിപണനം നടത്തുന്നതിന് സഹകരണ മേഖലയില്‍ മാര്‍ക്കറ്റുകള്‍ സജമാക്കുമെന്നും മൊയ്തീന് കൂട്ടി ചേര്‍ത്തു. അത്താണി പി. എസ്. സി ബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന് വന്നിരുന്ന ഞാറ്റ് വേല ചന്തയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മൊയ്തീന്. ബാങ്ക് പ്രസിഡന്റ് എം.ആര്. ഷാജന് അധ്യക്ഷനായി.
വടക്കാഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ്, വൈസ് ചെയര്മാന് എം.ആര് അനൂപ് കിഷോര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ പ്രമോദ്കുമാര്‍, പി.ഉണ്ണികൃഷ്ണന്, എന്‍.എ ജോണ്‍ പി.കെ ജയശങ്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."