HOME
DETAILS

മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വൈകി; വിഴിഞ്ഞത്ത് പ്രതിഷേധം

  
backup
June 10 2018 | 02:06 AM

%e0%b4%ae%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be

 


വിഴിഞ്ഞം: വിഴിഞ്ഞം മേഖലയെ ഇളക്കിമറിച്ച് വീശിയടിച്ച ശക്തമായ കൊടുംകാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി. ഗതാഗത തടസം സൃഷ്ടിച്ച് കടപുഴകി വീണ മരങ്ങള്‍ വെട്ടിമാറ്റാനുള്ള സൗകര്യം പോലുമില്ലാതെ വിഴിഞ്ഞം ഫയര്‍ഫോഴ്‌സ് വട്ടം കറങ്ങി.
മരങ്ങള്‍ വീണ് വൈദ്യുത ലൈനുകള്‍ പൊട്ടിത്തകര്‍ന്നതോടെ തീരദേശം ഇരുട്ടിലായി. ഇലവന്‍ കെ.വി ലൈനില്‍ പതിച്ച കൂറ്റന്‍ മരംമുറിച്ച് മാറ്റാന്‍ അധികൃതര്‍ വൈകിയതില്‍ പ്രതിഷേധിച്ച് വിഴിഞ്ഞം തെന്നൂര്‍ക്കോണത്ത് ജനങ്ങള്‍ രാത്രിയോടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രശ്‌ന പരിഹാരത്തിനായി തഹസില്‍ദാര്‍ ഉള്‍പ്പെടെ ഉന്നതാധികൃതരും സ്ഥലത്തെത്തി. ഇന്നലെ വൈകിട്ട് നാലര മുതല്‍ വീശിയടിച്ച കാറ്റ് ജനത്തെ ഏറെ നേരം ഭീതിയിലാഴ്ത്തി.
റോഡിന് കുറുകെ മരങ്ങള്‍ വീണതോടെ പല റൂട്ടുകളിലും ഗതാഗതം സ്തംഭിച്ചു. വിഴിഞ്ഞം,ഹാര്‍ബര്‍, പുന്നക്കുളം, ഉച്ചക്കട, പയറ്റുവിള, ചപ്പാത്ത്, അവണാ കുഴി, പൂവാര്‍ ഉള്‍പ്പെടെ മിക്കയിടത്തും മരങ്ങള്‍ കടപുഴകി വീണു. പൂവാര്‍, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി പലയിടത്തെയും മരങ്ങള്‍ വെട്ടിമാറ്റിയെങ്കിലും വിഴിഞ്ഞം-കളിയിക്കാവിള തീരദേശ റോഡില്‍ തെന്നൂര്‍ക്കോണത്ത് ഇലക്ട്രിക് ലൈനില്‍ പതിച്ച കൂറ്റന്‍ പുളിവാവ അധികൃതര്‍ക്ക് വട്ടം കറക്കി. 11 കെ.വി ലൈനില്‍ വീണ മരംമുറിക്കാനുള്ള സംവിധാനമില്ലെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചതോടെ ജനം രോഷാകുലരായി.
പ്രശ്‌നം സംഘര്‍ഷത്തിന്റെ വക്കില്‍ എത്തിയതോടെ വിഴിഞ്ഞം പൊലിസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് തീരദേശത്തെ ഇളക്കിമറിച്ച് കാറ്റ് വീശുന്നത്. കാറ്റിനൊപ്പം ശക്തമായകടല്‍ക്ഷോഭവുമുണ്ടായെങ്കിലും മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ മത്സ്യത്തൊഴി ലാളികള്‍ കടലില്‍ ഇറങ്ങിയിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  16 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  16 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  17 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  17 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  17 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  19 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  19 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  19 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  20 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  20 hours ago