കൊവിഡ്-19: സഊദിയിൽ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു, 24 മണിക്കൂറിനിടെ 762 വൈറസ് ബാധിതർ, വിദേശികളടക്കം നാല് മരണം
റിയാദ്: സഊദിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 762 വൈറസ് ബാധ കേസുകൾ സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാല് പുതിയ വൈറസ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ മരണ നിരക്ക് 87 ആയി ഉയർന്നു. നിലവിൽ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 7142 ആയി ഉയർന്നിട്ടുണ്ട്. 1049 പേർ വൈറസിൽ നിന്നും മോചനം നേടുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച്ച സ്ഥിരീകരിച്ച വൈറസ് ബാധയിൽ മക്കയിലാണ് റെക്കോർഡ് വൈറസ് ബാധിതരെ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 325 വൈറസ് ബാധയാണ് ഇവിടെ സ്ഥിരീകരിച്ചത്.
#الصحة تعلن عن تسجيل (762) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (4) حالات وفيات رحمهم الله، وتسجيل (59) حالة تعافي ليصبح مجموع الحالات المتعافية (1049) حالة ولله الحمد. pic.twitter.com/GIpwkphLyI
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) April 17, 2020
മദീനയിൽ 197, ജിദ്ദ 142 എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്. ഹുഫൂഫ് 35, റിയാദ് 24, ദമാം 18 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ച മറ്റു പ്രധാന പട്ടണങ്ങൾ. നിലവിൽ രാജ്യത്ത് 6006 വൈറസ് ബാധിതരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് 59 പേര്‍ക്കാണ് രോഗമുക്തി നേടിയതോടെ 1049 പേർ ഇതിനകം രോഗ മുക്തി നേടിയിട്ടുണ്ട്.
അതേസമയം, സ്വാംത, അല്‍ ദാഇര്‍ ഗവര്‍ണറേറ്റുകളില്‍ ഇന്ന് മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ കര്‍ഫ്യൂവില്‍ ഇളവുള്ളവര്‍ക്ക് അത് തുടരും. അത്യാവശ്യ കാര്യങ്ങൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."