HOME
DETAILS

കാറ്റും മഴയും: ജില്ലയില്‍ വ്യാപക നാശം

  
backup
June 10 2018 | 02:06 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-2

 


തിരുവനന്തപുരം/നെയ്യാറ്റിന്‍കര/കഴക്കൂട്ടം: ഇന്നലെ ഉച്ചക്ക് 3.30 ഓടെ ശക്തമായ മഴയ്‌ക്കൊപ്പം വീശിയടിച്ച കൊടുംകാറ്റില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. മാരായമുട്ടം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ തെങ്ങ് ഒടിഞ്ഞ് വീണ് വീട്ടമ്മ മരണപ്പെട്ടു. ആങ്കോട് പെരിങ്കടവിള ശ്രീദീപം വീട്ടില്‍ ദീപ (45) ആണ് മരണപ്പെട്ടത്. ഉച്ചക്ക് 3.30 ഓടു കൂടി ഇവര്‍ വീട്ടിന് മുന്‍വശത്തെ അടുത്ത വീട്ടിലുളള സ്ത്രീയുമായി സംസാരിച്ച് നില്‍ക്കെ വീശിയടിച്ച കാറ്റില്‍ തെങ്ങ് ഒടിഞ്ഞ് ദീപയുടെ പുറത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. ഇവര്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരുന്ന ഗംഗ (22), ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച ദീപയുടെ ഭര്‍ത്താവ് ശ്രീകുമാര്‍ വിദേശത്താണ്. ഇവര്‍ക്ക് രണ്ട് മക്കള്‍ ഉണ്ട്. ഒരാള്‍ പ്ലസ് ടു, ഒരാള്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളാണ്.
വെള്ളടറ, പാറശാല, പനച്ചമൂട് ഭാഗങ്ങളില്‍ ആയിരക്കണക്കിന് വാഴകള്‍ അടിച്ചൊടിച്ചു. 100 കണക്കിന് റബര്‍ മരങ്ങള്‍ കാറ്റില്‍ കടപുഴകി. നെയ്യാറ്റിന്‍കര താലൂക്കില്‍ ഒന്നാകെ വൈദ്യുത ബന്ധം താറുമാറായി. ഇന്ന് ഉച്ചയോടുകൂടി മാത്രമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കഴിയൂ എന്നാണ് വൈദ്യുതി ബോര്‍ഡില്‍ നിന്നുളള അറിയിപ്പ്. കടലോര മേഖലയായ പൊഴിയൂര്‍, പൂവാര്‍, പുല്ലുവിള, കരിങ്കുളം, കാഞ്ഞിരംകുളം ഭാഗങ്ങളിലും കാറ്റ് വന്‍ നാശം വിതച്ചു. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. മത്സ്യബന്ധനത്തിന് പോയവരെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. നെയ്യാറ്റിന്‍കര, മാരായമുട്ടം അതിയന്നൂര്‍ പെരിങ്കടവിള, ബാലരാമപുരം പള്ളിച്ചല്‍ നേമം ഭാഗങ്ങളിലും വ്യാപക കൃഷി നാശം. വന്‍ മരങ്ങള്‍ ഒടിഞ്ഞ് റോഡില്‍ വീണത് പല സ്ഥലങ്ങളിലും ഏറെനേരം ഗതാഗതം തടസപ്പെട്ടു.
തിരുവനന്തപുരം നഗരത്തില്‍ നൂറോളം സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി. വെള്ളയമ്പലത്ത് രാജ്ഭവന് സമീപം മന്ത്രി കെ. രാജുവിന്റെ ഔദ്യോഗിക വസതിയില്‍ നിന്നുള്ള മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സ് ജീവനക്കാരെത്തി അരമണിക്കൂറോളം പണിപ്പെട്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്. കാര്യവട്ടം ക്യാംപസിന് മുന്‍വശം, വെള്ളയമ്പലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിന് സമീപം, ആല്‍ത്തറ ജങ്ഷന്‍ എന്നിവിടങ്ങളില്‍ മരം റോഡിലേക്ക് വീണു. മുക്കോലയ്ക്കല്‍ സെന്റ്‌തോമസ് സ്‌കൂളിന് സമീപം വീടിന് മുകളിലേക്ക് മരം വീണു. ഒരുവാതില്‍കോട്ട പരസ്യബോര്‍ഡ് വീണ് മൂന്ന് കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. പഴഞ്ചിറ ബൈപ്പാസ് റോഡില്‍ വെള്ളം കയറി. തിരുമല ജങ്ഷന് സമീപം മാവ് കടപുഴകി വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. മണ്ണന്തല കോട്ടമുകളില്‍ മരം വീണ് ഗതാഗതം താറുമാറായി. പാറ്റൂര്‍ വഞ്ചിയൂര്‍ റോഡില്‍ മരം റോഡിലേക്ക് മറിച്ച് ഗതാഗതം ഏറെ നേരം തടസപ്പെട്ടു.
വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലും ദേശീയപാതയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വാഹനങ്ങളുടെ മേല്‍ വീണു. വാഹന ഗതാഗതം താറുമാറായി. നിവവധി വീടുകളുടെ മേല്‍കൂര കാറ്റത്തു പറന്നുപോയി. പല സ്ഥലങ്ങളിലും വീടുകളുടെ മേലും മരചില്ലകള്‍ ഒടിഞ്ഞുവീണു.
മണിക്കൂറുകളോളം വൈദ്യുതി ബന്ധവും നിലച്ചു. ഇന്നലെ വൈകിട്ട് നാലോടെ ഉണ്ടായ കാറ്റിലും മഴയിലും ദേശീയപാതയില്‍ കഴക്കൂട്ടം ജങ്ഷനില്‍ നിന്ന കൂറ്റന്‍ തണല്‍മരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞ് കാറിനുമേല്‍ പതിച്ചു. കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ ആര്‍ക്കും പരുക്കില്ല. കാര്‍ ഭാഗികമായി തകരുകയും ഇതു വഴിയുള്ള വൈദ്യുതി കമ്പികള്‍ പൊട്ടിവീഴുകയും ചെയ്തു. ഇതേ സമയത്തുതന്നെ വെട്ടുറോഡിനു സമീപം നിന്ന കൂറ്റന്‍ മരം കടപുഴകി കാറിനുമേല്‍ പതിച്ചു. മരം കടപുഴകിവീഴുന്നതുകണ്ട് കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതിനാല്‍ കാറിലുള്ളവര്‍ക്ക് പരുക്കില്ല. ശ്രീകാര്യം മുതല്‍ പള്ളിപ്പുറം വരെയുള്ള റോഡിന്റ ഇരുവശത്തുമുള്ള മരചില്ലകളും കാറ്റത്ത് വീണു. ദേശീയപാതയില്‍ മരം വീണതിനെതുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
പെരുമാതുറ പുതുക്കുറിച്ചി ഭാഗങ്ങളില്‍ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍കൂരകള്‍ പറന്നുപോയി. പെതുമാതുറ സെന്‍ട്രല്‍ ജമാഅത്തിനു സമീപം താമസിക്കുന്ന ഷഫാത്ത്, പുതുക്കുറിച്ചിയില്‍ താമസിക്കുന്ന ഷാനിഫ, നൂറുദീന്‍, കബീര്‍, നസീര്‍, താഹര്‍, ഷറഫ് തുടങ്ങിയവരുടെ വീടിന്റെ ഷീറ്റുകളാണ് കാറ്റില്‍ പറന്നുപോയത്. കഴക്കൂട്ടം ശ്രീകാര്യം മേനംകുളം ഭാഗങ്ങളില്‍ വാഴകള്‍ അടക്കമുള്ള കാര്‍ഷിക വിളകള്‍ക്കും കാര്യമായ നാശമുണ്ടായി. പലയിടങ്ങളിലും രാത്രി പോലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായില്ല.
വെള്ളറട: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. ഇന്നലെ വൈകിട്ട് ശക്തമായി വീശിയടിച്ച കാറ്റില്‍ കിളിയൂര്‍ മേലേമുക്കില്‍ മണികണ്ഠവിലാസത്തില്‍ ഭുവനേന്ദ്രന്റ വീട് തകര്‍ന്നു. വീടിന് സമീപം നിന്ന തെങ്ങ് കടപുഴകി വീടിന് പുറത്ത് പതിക്കുകയായിരുന്നു. ഓട് മേഞ്ഞ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. വീട്ടിനുള്ളിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
രണ്ട് ലക്ഷം രുപയിലധികം നഷ്ടം സംഭവിച്ചിട്ടുണ്ട്. വാര്‍ഡ് മെംബര്‍ തങ്കപ്പന്‍ നായരുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ രക്ഷാ പ്രവര്‍ത്തനം നടത്തി. ശക്തമായ കാറ്റില്‍ പ്രദേശത്ത് മരങ്ങള്‍ കടപുഴകി വീണ് നിരവധി വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. വെള്ളറട മേഖലയില്‍ വൈദ്യുതി ബന്ധം താറുമാറായി. വൈദ്യുതി എപ്പോള്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് ജീവനക്കാര്‍ക്ക് ഒരു നിശ്ചയവുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago