റേഡിയോ ജോക്കി വധം: മുഖ്യപ്രതിയെ നാട്ടിലെത്തിക്കാന്‍ വഴിതേടി പൊലിസ്
കരുനാഗപ്പള്ളി: റേഡിയോ ജോക്കി കിളിമാനൂര്‍ മടവൂര്‍ പടീഞ്ഞാറ്റേ ആശാനിവാസില്‍ രാജേഷ് കുമാറിന്റെ (34) കൊലപാതകം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴും ഖത്തറിലുള്ള മുഖ്യ പ്രത്രിയും വ്യാവസായിയുമായ ഓച്ചിറ പായിക്കുഴി സ്വദേശി അബ്ദുല്‍ സത്താറിനെ നാട്ടിലെത്തികുന്ന കാര്യത്തില്‍ അന്വേഷണ സംഘത്തില്‍ അവ്യക്തത. മറ്റ് പ്രതികളെ പിടികൂടിയെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാനാകാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയുന്നില്ല.
കുറ്റവാളികളെ കൈമാറാനുള്ള രജ്യാന്തര ഉടമ്പടി പ്രകാരം ഖത്തറില്‍ നിന്ന് സത്താറിനെ നിയമപരമായി നാട്ടിലെത്തിക്കാനാകും.
എന്നാല്‍ വ്യാപാരവുമായി ബദ്ധപ്പെട്ട് വന്‍ സമ്പത്തിക ബാദ്ധ്യതയുള്ളതിനാല്‍ ഇയാള്‍ക്ക് ഖത്തറിലെ യാത്ര വിലക്കാണ് തടസം. സത്താറിനെ പ്രതിയാക്കിയത് സംബന്ധിച്ച രേഖകളും പാസ്‌പോര്‍ട്ടും സി.ബി.ഐ മുഖന്തരം എത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് അന്യേഷണ സംഘത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ യാത്ര വിലക്ക് അറസ്റ്റിന് തടസമാകുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
കേസില്‍ ഉള്‍പ്പെട്ടതേടെ വ്യാപാരം പൂര്‍ണമായും തകര്‍ന്ന അബ്ദുല്‍ സത്താര്‍ ഇടപാടുകള്‍ സ്വമേധയാ തീര്‍ക്കാന്‍ കഴിയത്ത സാഹചര്യത്തിലാണെന്നു പറയപ്പെടുന്നു. സത്താറിനെ കൂടാതെ കൊലയ്ക്ക് നേരിട്ട് പങ്കെടുത്തവര്‍ ഉള്‍പ്പെടെ ഇതിനകം അറസ്റ്റിലായത് ഓന്‍പത് പേരാണ്. കഴിഞ്ഞ മാര്‍ച്ച് 27ന് പുലര്‍ച്ചെ 1.45 ന് മടവൂര്‍ ജങ്ഷനില്‍ മെട്രോസ് മീഡിയാ ആന്റ് കമ്യൂണിക്കേഷന്‍ എന്ന വിഡിയോ റെക്കാഡിങ് സ്ഥാപനത്തിലാണ് നാടന്‍പാട്ട് ട്രൂപ്പിലെ അനൗണ്‍സറും ഗായകനുമായ രാജേഷ് (35) കൊല്ലപ്പെട്ടത്.
സുഹൃത്ത് കല്ലമ്പലം തേവലക്കാട് വെള്ളല്ലൂര്‍ തില്ല വിലാസത്തില്‍ കുട്ടനുമൊത്ത് കിളിമാനൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നാടന്‍ പാട്ട് അവതരണത്തിന് ശേഷം സ്റ്റുഡിയോയില്‍ എത്തിയപ്പേഴായിരുന്നു ചുവന്ന മാരുതി സ്വിഫ്റ്റ് കാറില്‍ മുഖം മറച്ചെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഖത്തറില്‍ റേഡിയോ ജോക്കിയായി ജോലി നോക്കിയിരുന്ന സമയത്ത് രാജേഷിന് അബ്ദുല്‍ സത്താറിന്റെ ഭാര്യയായ നൃത്ത അദ്ധ്യാപികയുമായുണ്ടായ അതിരുവിട്ട സൗഹൃദമാണ് കൊലപാതകത്തിന് കാരണം.
സത്താറാത്ത് ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്‍ എറ്റെടുത്ത ഓച്ചിറ സ്‌കൈലാബ് ജങ്ഷന്‍ സ്വദേശി സാലിഹ് ബിന്‍ ജലാല്‍, കായംകുളത്തെ ക്വട്ടേഷന്‍സംഘത്തലവന്‍ അപ്പുണ്ണി, കരുനാഗപ്പള്ളി പുത്തന്‍ തെരുവ് നീലിമ ജങ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന തന്‍സീര്‍, മറ്റൊരു സുഹൃത്തായ കുണ്ടറയില്‍ ചെറുമൂട് എല്‍.എസ് നിലയത്തില്‍ സ്വാതി സന്തോഷ് (സഫടികം സന്തോഷ് 23) എന്നിവരാണ് അറസ്റ്റിലായ പ്രധാന പ്രതികള്‍. ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ക്ക് പണം കൈമാറിയും മറ്റും സഹായിച്ച ഓച്ചിറ സ്വദേശി എ.ബി അപ്പുണ്ണിയുടെ സഹോദരി ഭര്‍ത്താവ് സുമേഷ്, അപ്പുണ്ണിയുടെ കാമുകി ഭാഗ്യശ്രീ, സത്താറിന്റെ വനിതാ സുഹൃത്ത് ഷിജിലാ ഷിഹാബ്, ഇവരുടെ സുഹൃത്ത് സെബല്ലേ ജോഷി എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു .ഇവര്‍ക്ക് പിന്നിട് കോടതി ജാമ്യം അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."