HOME
DETAILS
MAL
പ്രതിസന്ധിഘട്ടത്തിൽ കയ്യൊഴിയില്ല; ഏത് ആവശ്യങ്ങൾക്കും പ്രവാസികൾക്കൊപ്പമുണ്ടെന്ന് ഹൈദരലി ശിഹാബ് തങ്ങൾ
backup
April 17 2020 | 22:04 PM
റിയാദ് : പ്രവാസികളുടെ ആശങ്കയും അവസ്ഥയും പൂർണ്ണമായി മനസ്സിലാക്കി കാര്യങ്ങൾ നീക്കാൻ മുസ്ലിംലീഗ് സജ്ജമാണെന്നും അധികാര കേന്ദ്രങ്ങളിൽ നിരന്തരമായ സമ്മർദ്ദം ചെലുത്തുന്നുന്നുണ്ടെന്നും സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു . റിയാദിൽ കെഎംസിസി പ്രവർത്തകരുമായുള്ള ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു തങ്ങൾ. കേന്ദ്ര, കേരള സർക്കാരിലും എംബസികളിലും പാർട്ടിബന്ധപ്പെടുകയും പ്രവാസികളുടെ വിഷയങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് . ഓരോ പ്രവാസിയുംസ്വന്തം സുരക്ഷ ഉറപ്പ് വരുത്തണം. ആർക്കും സഹായിക്കാൻ സാധിക്കാത്ത പകർച്ചവ്യാധിയാണിത് .സഊദിയിലെ ആരോഗ്യമന്ത്രാലയവും മറ്റു മന്ത്രാലയങ്ങളും പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി പാലിക്കുക. ഈ മഹാമാരി അല്ലാഹുവിന്റെ പരീക്ഷണമാണ്. റബ്ബിലേക്ക് അടുക്കാൻ ഈ ഒറ്റക്കിരിക്ക്കുന്ന സമയം പ്രവാസികൾ ഉപയോഗപ്പെടുത്തുക . രോഗം തരുന്നവനും അത് തിരിച്ചെടുക്കുന്നവനും അല്ലാഹുവാണ്. ജീവിതം അല്ലാഹുവിലർപ്പിക്കുക.
പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങളിൽ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ മുസ്ലിംലീഗിന്റെ പ്രാദേശിക കമ്മിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പല ഭാഗങ്ങളിലും ഹെൽപ്‌ഡെസ്കുകളും തുറന്നിട്ടുണ്ട്. നാടിനും വീടിനും വേണ്ടിയാണ് നമ്മുടെ സഹോദരങ്ങൾ പ്രവാസ ജീവിതം തെരഞ്ഞെടുത്തത്. നാളേക്കുവേണ്ടി ഒന്നും എടുത്തുവെക്കാതെ കുടുംബത്തിനും നാടിനും വേണ്ടി എല്ലാം ചെലവഴിച്ച പ്രവാസികളെ ഒരിക്കലും കൈവിടില്ലെന്നും പ്രവാസികളോടൊപ്പമുണ്ടെന്നും തങ്ങൾ പറഞ്ഞു. പ്രവാസലോകത്ത് വിവിധ തലത്തിലുള്ള സഹായങ്ങളുമായി സദാ സന്നദ്ധരായി കെ.എം.സി.സി ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സഊദിയിലും റിയാദിലും കെഎംസിസി നടത്തി വരുന്ന പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണ്.
റിയാദിലെ പ്രവാസി സമൂഹത്തിന്റെ കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മനസ്സിലാക്കുവാനും പരിഹരിക്കുവാനും ഉള്ള ശ്രമത്തിന്റെ ഭാഗമായി, റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ ജില്ലാ മണ്ഡലം ഭാരവാഹികളുമായി ഓൺലൈൻ വഴി നടത്തിയ മീറ്റിംഗിൽ തങ്ങളോടൊപ്പം പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ , പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരും പങ്കെടുത്തു . റിയാദിലെ പ്രവാസി സമൂഹം കോവിഡ് കാലത്ത് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളെല്ലാം നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തി . സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു . കോവിഡ് കാല പ്രവർത്തനങ്ങൾ ഷാഹിദ് മാസ്റ്റർ വിശദീകരിച്ചു നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അഷ് റഫ് വേങ്ങാട്ട് ഇന്ത്യൻ എമ്പസി അമ്പാസഡറുമായി സംസാരിച്ച വിഷയങ്ങൾ യോഗത്തിൽ വിശദീകരിച്ചു സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എം. മൊയ്തീൻകോയ , അബ്ദുൽ മജീദ് പയ്യന്നൂർ , അബ്ദുസ്സലാം തൃക്കരിപ്പൂർ ,, കെ.ടി അബൂബക്കർ , സുബൈർ അരിമ്പ്ര , മുജീബ് ഉപ്പട , മുസ്തഫ ചീക്കോട് , പി.സി അലി വയനാട് തുടങ്ങി വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് തുവ്വൂർ , അഷ്റഫ് അച്ചൂർ , അബ്ദുറഹ്മാൻ ഫറോക്ക് , അൻവർ വാരം , പി സി മജീദ് കാളമ്പാടി , മെഹബൂബ് ധർമ്മടം , ഹുസൈൻ കൊപ്പം , മുഹമ്മദ് കണ്ടകൈ , ഷഫീഖ് മട്ടന്നൂർ , ഷുഹൈൽ കൊടുവള്ളി എന്നിവർ സംസാരിച്ചു ജലീൽ തിരുർ സ്വാഗതവും ഷഫീർ പറവണ്ണ നന്ദിയും രേഖപ്പെടുത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."