റെയില്‍വേ അവഗണനക്കെതിരേ വായ മൂടിക്കെട്ടി പ്രതിഷേധം
തിരൂര്‍: ജില്ലയോടുള്ള റെയില്‍വേ അവഗണനയില്‍ പ്രതിഷേധിച്ച് മലപ്പുറം ഡെവലപ്പ്മെന്റ് ഫോറം, റെയില്‍വെ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ സംയുക്തമായി വായ മൂടിക്കെട്ടി തിരൂര്‍ റെയില്‍വെ സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. കൊച്ചുവേളി മംഗലാപുരം അന്ത്യോദയ എക്സ്പ്രസ്സ് അടക്കം 14 തീവണ്ടികളാണ് മലപ്പുറം ജില്ലയില്‍ എവിടെയും നിര്‍ത്താതെ ഇപ്പോഴും ഓടി കൊണ്ടിരിക്കുന്നത്. എല്ലാ തീവണ്ടികള്‍ക്കും തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുന്നത് വരെ പ്രക്ഷോഭം തുടരാനാണ് തീരുമാനം. നിര്‍ത്താതെ പോകുന്ന തീവണ്ടി കളുടെ പേരടങ്ങിയ പ്ളക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധ സംഗമം മലപ്പുറം പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് കെ.പി.ഒ റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് പി.പി യൂനസ് സലീം, അധ്യക്ഷനായി. ലത്തീഫ് പാലേരി, അന്‍വര്‍ പന്നികണ്ടത്തില്‍, മുജീബ് താനാളൂര്‍, ജാബിര്‍ പന്നിക്കണ്ടത്തില്‍, മുജീബ് നീലിയാട്ട് , ആഷിഖ് മുഹമ്മദ് മേടമ്മല്‍ ,നിസാര്‍ മുഹമ്മദ് പൂഴിത്തറ, ഷബീര്‍ പി.ടി, അബ്ദുല്‍ ഖബീര്‍ പി.ടി, ഷംസുല്‍ ഹഖ് മൂത്തേടത്ത് , റിയേഷ് ബിജു കോഴിശ്ശേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."