HOME
DETAILS

അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പുറത്താക്കപ്പെടേണ്ടവരോ?

  
backup
April 18 2020 | 00:04 AM

migrant-labors

 


അന്തര്‍സംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് അതിഥിതൊഴിലാളികളാണോയെന്ന ചര്‍ച്ച ഒരുഭാഗത്ത് നടക്കുമ്പോള്‍ മറുഭാഗത്ത് അവര്‍ കേരളത്തിന് ആപത്താണെന്നും അവരുടെ സാന്നിദ്ധ്യം സമാധാന ജീവിതത്തിന് വിഘാതമാവുന്നുണ്ടെന്നും അവരെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നുമുള്ള വാദങ്ങളാണ് മറുഭാഗത്ത് ഉയര്‍ന്നു കേള്‍ക്കുന്നത്. ഭക്ഷണത്തിനും നാട്ടിലേക്കുള്ള യാത്രയൊരുക്കുന്നതിനും വേണ്ടി കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് പായിപ്പാട്ട് ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ സംഗമമാണ് ഇത്തരത്തിലുള്ള ഇതരദേശ തൊഴിലാളികളെ സംബന്ധിച്ചുള്ള ചര്‍ച്ചക്ക് പെട്ടെന്ന് കാരണമായിരിക്കുന്നത്.


കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ തോതില്‍ സ്വാധീനമുള്ള അന്തര്‍സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കടന്നുകയറ്റം ആരംഭിക്കുന്നത് 1990 കള്‍ക്ക് ശേഷമാണ്. കേരളത്തില്‍ നിന്നുള്ള തൊഴിലാളികളുടെ ഗള്‍ഫ് രാജ്യത്തേക്കുള്ള കുടിയേറ്റം സൃഷ്ടിച്ച ശൂന്യതയാണ് ഇതരദേശ തൊഴിലാളികളെ പൊടുന്നനെ കേരളത്തിലേക്ക് ആകര്‍ശിച്ചത്. ആദ്യകാലത്ത് തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രപ്രദേശില്‍ നിന്നുമായിരുന്നു കേരളത്തിലേക്ക് തൊഴിലാളികള്‍ എത്തിയിരുന്നത്. കാര്‍ഷിക മേഖലയില്‍ തൊഴില്‍ സാന്നിധ്യം അറിയിച്ച ഇവര്‍ പിന്നീട് ഉത്തരേന്ത്യയില്‍ നിന്നുള്ള തൊഴിലാളികളുടെ വരവോടെ വാണിജ്യ വ്യവസായ സേവന മേഖലയില്‍ നിന്ന് വിട്ടു പോവുകയും പൂര്‍ണമായും ഈ മേഖലകള്‍ 'ബംഗാളികളുടെ' കുത്തകയായി മാറുകയും ചെയ്തു. ആഗോളീകരണത്താല്‍ മാറിയ കേരളത്തിലെ ജീവിത ശൈലികളും അഭ്യസ്തവിദ്യരായ കേരളത്തിലെ യുവാക്കളുടെ 'വൈറ്റ്‌കോളര്‍' ജോലിയോടുള്ള താല്‍പര്യവും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള സാമ്പത്തിക സ്രോതസ്സുകള്‍ കേരളത്തിലേക്ക് ഗണ്യമായി എത്തിപ്പെട്ടതുമാണ് മികച്ച കൂലി വര്‍ധനവും തൊഴില്‍ സാധ്യതകളും തേടി ഇതരദേശ തൊഴിലാളികള്‍ കേരളത്തില്‍ ചുവടുറപ്പിച്ചത്.


കേരളത്തിലെ അന്തര്‍സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈവശമില്ലെങ്കിലും ഏകദേശം 40 ലക്ഷത്തിലധികം തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ ഇതര മേഖലയില്‍ 60% ജോലികളും ചെയ്യുന്നത് ഇതരദേശ തൊഴിലാളികളാണ്. ഇവരില്‍ 45% ആളുകളും ബംഗാളികളാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സി നടത്തിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷം 2500 കോടി രൂപക്ക് മുകളില്‍ കേരളത്തില്‍ നിന്ന് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് അയക്കുന്നുണ്ടത്രെ! വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്നത് വര്‍ഷത്തില്‍ 7500 കോടി രൂപയും! എറണാകുളം ജില്ലയില്‍ മാത്രം എട്ട് ലക്ഷത്തിലധികം ഇതരദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. തൊട്ടുപിന്നാലെയുള്ളത് കോഴിക്കോടും പാലക്കാടും തിരുവനന്തപുരവുമാണ്.


കേരളത്തിലെ ഇതരദേശതൊഴിലാളികളെ നിരോധിക്കണമെന്ന വാദത്തിന് അവരുടെ കേരളത്തിലേക്കുള്ള വരവു മുതല്‍ പഴക്കമുണ്ട്, എന്നാല്‍ ഒരു ഫെഡറല്‍ സംവിധാനത്തില്‍ ഭരണഘടനയുടെ ആര്‍ട്ടിക്ള്‍ 19 പ്രകാരം ഇന്ത്യയില്‍ ഓരോ പൗരനും രാജ്യത്ത് എവിടെയും താമസിക്കാനും ജോലിയെടുക്കാനും സംഘടിക്കാനും സഞ്ചരിക്കാനുമുള്ള അവകാശം നല്‍കുന്നുണ്ട്. അതു കൊണ്ട് തന്നെ ഇതരദേശ തൊഴിലാളികളെ കേരളത്തില്‍ നിന്ന് പുറത്താക്കുകയെന്നത് നിയമപരമായി നിലനില്‍ക്കുന്ന ഒന്നല്ല. എന്നാല്‍ ഇത്തരം തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കുടിയേറ്റത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നിയന്ത്രിക്കാന്‍ കഴിയുമെന്നത് ഒരു വസ്തുതയാണ്. തൊഴിലാളികളുടെ കൃത്യമായ വിവര ശേഖരണം നടത്തുകയും അവര്‍ക്ക് താമസ രേഖകളും തൊഴില്‍, മെഡിക്കല്‍ കാര്‍ഡുകളും ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി ശക്തമായ നിരീക്ഷണം നടപ്പില്‍ വരുത്തുകവഴി സര്‍ക്കാര്‍ തലത്തില്‍ ഫലപ്രദമായ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്നതാണ്.


സാംസ്‌കാരികവും ഭാഷാപരവുമായ ചില വൈജാത്യങ്ങള്‍ നിലനില്‍ക്കുമ്പോഴും നമ്മുടെ നാട്ടില്‍ നടക്കുന്ന ആക്രമസംഭവങ്ങള്‍ക്ക് പൂര്‍ണമായും ഇതരദേശ തൊഴിലാളികളാണ് ഉത്തരവാദികളെന്ന് പറയുവാന്‍ കഴിയുകയില്ല. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ നടത്തിയ ഒറ്റപ്പെട്ട ക്രൂര കൃത്യങ്ങളുടെ പേരില്‍ സാമാന്യവല്‍ക്കരണം നടത്തുന്നതും ശരിയല്ല. എന്നാല്‍ കേരളത്തിലെ പല സ്ഥലങ്ങളിലും വിശ്വസനീയമായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ കാര്‍ഡുകളില്ലാതെയും തൊഴില്‍ദാതാക്കള്‍ ഇത്തരം തൊഴിലാളികളെ കൊണ്ട് തൊഴിലെടുപ്പിക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്.


കേരളത്തിലെ പലയിടങ്ങളിലും മതിയായ താമസസൗകര്യങ്ങള്‍ ഇല്ലാതെ വൃത്തിഹീനമായ ചുറ്റുപാടിലും മാലിന്യ സംസ്‌കരണമില്ലാതെയും ചെലവു ചുരുക്കലിന്റെ ഭാഗമായി ഒരു ജീവിത സംസ്‌കാരം ഇവരുടെ വരവോട് കൂടി രൂപപ്പെട്ടിട്ടുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. കേരളത്തില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളില്‍ ഇതരദേശ തൊഴിലാളികളുടെ സാന്നിദ്ധ്യം വര്‍ധിക്കുന്നതും പാന്‍പരാഗ്, കഞ്ചാവ് തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുടെ വ്യാപകമായ ഉപയോഗം കേരളത്തില്‍ സജീവമായതും ഇതരദേശ തൊഴിലാളികളുടെ വരവോടെയാണന്നതും നിഷേധിക്കാനാവില്ല. ബംഗാളികള്‍ ഉള്‍പ്പെടെയുള്ള ഇതരദേശ തൊഴിലാളികളെ അവരുടെ മതപരമായ വിശ്വാസത്തിന്റെ പേരില്‍ 'പുറംതള്ളലിന്റെ രാഷട്രീയം' പറയുന്നവരും കേരളത്തില്‍ ഇന്ന് സജീവമാണ്. എന്നാല്‍ ഇത്തരം തൊഴിലാളികളില്‍ എല്ലാ മതവിശ്വാസികളുമുണ്ടെന്നതും മതത്തിന്റെ പേരില്‍ ഇതരദേശതൊഴിലാളികള്‍ക്കിടയില്‍ യാതൊരു വിധ ഐക്യപ്പെടലുമില്ലായെന്നതും ഒരു യാഥാര്‍ഥ്യമാണ്.


ഇതരദേശതൊഴിലാളികളെ അതിഥി തൊഴിലാളികളായി പരിഗണിക്കുന്നത് മനുഷ്യത്വപരമാണെങ്കിലും ഒരിക്കലും ഇത്തരം തൊഴിലാളികള്‍ കേരളത്തില്‍ അതിഥികളല്ലായെന്നതാണ് യഥാര്‍ഥ്യം. ഭരണഘടനയനുസരിച്ച് ഓരോ ഭാരതീയനും രാജ്യത്ത് എവിടെയും താമസിക്കാനും ജോലിയെടുക്കാനും സംഘടിക്കാനുമുള്ള അവകാശമുള്ളപ്പോള്‍ ഒരു സംസ്ഥാനത്ത് മറ്റൊരു സംസ്ഥാനത്തിലുള്ളവര്‍ അതിഥികളാണെന്ന വാദം ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. കാരണം പൗരത്വമെന്നത് ഓരോ ഭാരതീയന്റെയും ജന്മാവകാശവും രാജ്യത്ത് എവിടെയും തൊഴിലെടുക്കാനുള്ള അവകാശം അവരുടെ മൗലിക അവകാശവുമാണ്.


മലയാളികളുടെ തൊഴില്‍ സാധ്യതകളെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ അപകടപ്പെടുത്തുന്നുവെന്ന വാദത്തിന് മലയാളികള്‍ തന്നെയാണ് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്. 'വൈറ്റ്‌കോളര്‍' തൊഴിലിനോടുള്ള അഭിനിവേശവും തൊഴില്‍ മേഖലയിലെ അനാവശ്യമായ ഇടപെടലുകളും അവസാനിപ്പിക്കുകയും ഏത് തൊഴില്‍ ചെയ്യാനുള്ള താല്‍പര്യവും തയാറെടുപ്പുമാണ് മലയാളികള്‍ ഉയര്‍ത്തി കൊണ്ടുവരേണ്ടത്. അല്ലാത്തപക്ഷം, അന്തര്‍സംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യവും ആവശ്യകതയും കേരളത്തില്‍ ഒരു യഥാര്‍ഥ്യമായി നിലനില്‍ക്കുക തന്നെ ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago