പൊന്നാനി നഗരം ഇനി സി.സി.ടി.വി കാമറക്കുള്ളില്‍
പൊന്നാനി: പൊന്നാനി നഗരം ഇനി സി.സി.ടി.വി കാമറക്കുള്ളില്‍. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ന്‍ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന 'സുരക്ഷിത പൊന്നാനി' പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 15 കേന്ദ്രങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കും. കുണ്ടുകടവ്, ചമ്രവട്ടം ജംക്ഷന്‍, ചന്തപ്പടി, കോടതിപ്പടി, ബസ് സ്റ്റാന്‍ഡ്, കൊല്ലന്‍പടി സെന്റര്‍, വെളിയങ്കോട്, പാലപ്പെട്ടി, പെരുമ്പടപ്പ്, എരമംഗലം, മാറഞ്ചേരി, അത്താണി ജങ്ഷന്‍, ചങ്ങരംകുളം, അയിനിച്ചുവട്, പാവിട്ടപ്പുറം തുടങ്ങിയ നഗരഹൃദയ ഭാഗങ്ങളിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. മണ്ഡലത്തിലെ 26 കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. ഇരുപദ്ധതികളും സില്‍ക്കിന്റെ നേതൃത്വത്തിലാണ് നടപ്പാക്കിവരുന്നത്.
ഈ മാസം അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കും. സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടുത്തുന്നതിനുള്ള ആലോചനകളും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."