വീടിനു മുകളില്‍ തെങ്ങ് കടപുഴകി വീണു
മാറഞ്ചേരി: കനത്ത മഴയെ തുടര്‍ന്ന് വീടിനു മുകളില്‍ തെങ്ങ് കടപുഴകി വീണു. മാറഞ്ചേരി പഞ്ചായത്തിലെ രണ്ട@ാം വാര്‍ഡില്‍ പെടുന്ന കാഞ്ഞിരമുക്കിലാണ് ഇന്നലെ ഉച്ചക്ക് വീടിനു മുകളിലേക്ക് തെങ്ങു കടപുഴകി വീണത്.
പാലക്കല്‍ സിദ്ധീക്കിന്റെ വീടിനു മുകളിലേക്കാണ് തൊട്ടടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീണത്. വീടിനു ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചു. 25000 രൂപയുടെ നാശനഷടം കണക്കാക്കുന്നു. മാറഞ്ചേരി മുക്കാലാ സല്‍ക്കാര കമ്മ്യൂണിറ്റി ഹാളിനു മുന്‍പില്‍ റോഡരികിലെ മരക്കൊമ്പ് വൈദ്യുതി ലൈനിലേക്ക് പൊട്ടി വീണു.
ഇതേ തുടര്‍ന്ന് തകരാറിലായ വൈദ്യുതി ബന്ധം, കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് മരക്കൊമ്പ് വെട്ടിമാറ്റിയതിനെ തുടര്‍ന്നാണ് പുനഃസ്ഥാപിച്ചത്. പെരുമ്പടപ്പ് അയിരൂരില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശത്തെ വീടുകള്‍ വെള്ളത്തിലായി. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡില്‍ അയിരൂര്‍ കള്ളിയില്‍ പീടികക്കടുത്തുള്ള പടിക്കവളപ്പില്‍ മണിയുടെ വീടിനുള്ളിലേക്ക് വെള്ളം കയറിയതിനെ തുടന്ന് വീടിനകത്തേക്ക് കയറാന്‍ പറ്റാത്ത അവസ്ഥയാണ്. ഇവിടെനിന്നും വെള്ളം ഒഴിഞ്ഞു പോകുന്ന തോടുകള്‍ അടഞ്ഞതിനെ തുടര്‍ന്നാണ് വെള്ളക്കെട്ട് ഭീഷണി രൂപപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."