ഷന പര്‍വിന്റെ അകാലമരണത്തില്‍ തേങ്ങി സഹപാഠികളും അധ്യാപകരും
തിരുന്നാവായ: പത്തു വയസുകാരി ഷന പര്‍വിന്റെ മരണത്തില്‍ തേങ്ങി എടക്കുളം. എടക്കുളം സ്വദേശിനി മാങ്കടവത്ത് സുഹറയുടെ മകളും എടക്കുളം ജി.എം.എല്‍.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഷന പര്‍വിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ എടക്കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം ഒരുനോക്ക് കാണാന്‍ കനത്ത മഴയെ വക വെക്കാതെ നൂറു കണക്കിന് പേരാണ് എത്തിയത്. ഷാള്‍ കഴുത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ഷന പര്‍വിന് ജീവന്‍ നഷ്ടമായത്. തൃത്താലക്കടുത്ത് പട്ടിത്തറയിലെ സുഹറയുടെ സഹോദരി ഷാഹിനയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. മുറിയില്‍ ഷന ഒറ്റക്ക് കളിച്ചു കൊണ്ടണ്ടിരിക്കുകയായിരുന്നു. കളിക്കുന്നതിനിടയില്‍ അയലില്‍ തൂക്കിയിട്ട ഷാള്‍ കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ചുറ്റി കുടുങ്ങിയതാകാമെന്ന് കരുതുന്നു. ഹെഡ്മാസ്റ്റര്‍ കെ. ഭരതന്റെ നേതൃത്വത്തില്‍ ജി.എം.എല്‍.പി സ്‌കൂള്‍ അധ്യാപകരും പി.ടി.എ കമ്മിറ്റിയും ഷന പര്‍വിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."