HOME
DETAILS

സ്പ്രിംഗ്ലര്‍ വിമര്‍ശനം: സര്‍ക്കാര്‍ വാദം ബാലിശം

  
backup
April 18 2020 | 00:04 AM

sprinkler-839136-2020-april

 

സ്പ്രിംഗ്ലര്‍ കമ്പനിക്കെതിരേയുള്ള വിമര്‍ശനങ്ങള്‍ക്കു നാള്‍ക്കുനാള്‍ മൂര്‍ച്ച കൂടിക്കൊണ്ടിരിക്കുകയും ഇടപാടിലെ ദുരൂഹതയ്ക്ക് ആഴം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍, അതിനെക്കുറിച്ച് ഉയരുന്ന സംശയങ്ങളും ചോദ്യങ്ങളും വിമര്‍ശനങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ തുരങ്കംവയ്ക്കാന്‍ വേണ്ടിയുള്ളതാണെന്ന വാദം ബാലിശമാണ്.
പ്രതിപക്ഷനേതാവ് ചോദ്യങ്ങള്‍ ചോദിക്കുന്നത് ജനങ്ങള്‍ക്കു വേണ്ടിയാണ്. അതിനു മുഖ്യമന്ത്രിയില്‍ നിന്ന് തൃപ്തികരമായ ഉത്തരമാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷനേതാവ് മനസിലാക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന മുഖ്യമന്ത്രിയുടെ മറുപടി പൊതുസമൂഹം പ്രതീക്ഷിക്കുന്നതല്ല. കഴിഞ്ഞ ദിവസവും പ്രതിപക്ഷനേതാവ് ഇതു സംബന്ധിച്ച് ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ വ്യക്തമായ അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിക്കുമ്പോള്‍ വസ്തുതകള്‍ നിരത്തിയുള്ള മറുപടിയല്ലേ മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടാകേണ്ടത്?


അമേരിക്കയില്‍ ബിസിനസുകാരനായ മലയാളി അവിടെ നടത്തുന്ന കമ്പനിയാണ് സ്പ്രിംഗ്ലര്‍ എന്നതുകൊണ്ട് കമ്പനി സത്യസന്ധമായി പ്രവര്‍ത്തിക്കണമെന്നില്ലല്ലോ. സംസ്ഥാനത്തെ കൊവിഡ് രോഗബാധിതരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ജോലി മറ്റാരുമറിയാതെ ഐ.ടി.വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി ഈ കമ്പനിക്കു നല്‍കിയെന്നായിരുന്നു ഏപ്രില്‍ ഒന്നിന് പ്രതിപക്ഷ നേതാവ് നടത്തിയ പത്രസമ്മേളനത്തില്‍ പ്രധാനമായും ഉന്നയിച്ച ആരോപണം. ഇങ്ങനെ ശേഖരിക്കുന്ന കേരളത്തിലെ കൊവിഡ് രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍ സ്പ്രിംഗ്ലര്‍ കമ്പനിയില്‍ നിന്ന് ചോരുകയോ അവര്‍ മറ്റേതെങ്കിലും കമ്പനിക്കു വില്‍ക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. വ്യക്തിഗത ഡാറ്റകള്‍ ഉപയോഗപ്പെടുത്തി ആഗോളതലത്തില്‍ ബഹുരാഷ്ട്ര കമ്പനികള്‍ വന്‍ ലാഭം കൊയ്യുന്ന കാലമാണിത്. 2018ല്‍ ലക്ഷക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയത് രാജ്യത്ത് വലിയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഡാറ്റ ചോര്‍ത്തലിനെതിരേ നിയമം പാസാക്കിയത്. ഇതനുസരിച്ചു വിദേശക്കമ്പനികളുമായി സംസ്ഥാനങ്ങള്‍ കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതുണ്ട്.


സ്പ്രിംഗ്ലര്‍ കമ്പനിയുമായുള്ള ഇടപാടില്‍ അതുണ്ടായിട്ടില്ല. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. പല മന്ത്രിമാരും ഇത്തരമൊരു ഇടപാട് അറിയുക പോലുമുണ്ടായിട്ടില്ല. നിയമവകുപ്പുമായോ ധനകാര്യ വകുപ്പുമായോ ചര്‍ച്ച ചെയ്തിട്ടില്ല. ഗവര്‍ണര്‍ അറിഞ്ഞിട്ടില്ല. എന്തിനധികം, സി.പി.എം പൊളിറ്റ് ബ്യുറോ അംഗങ്ങള്‍ക്കു പോലും ഈ ഇടപാടിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. കരാര്‍ സംബന്ധിച്ചു സി.പി.എം നേതാക്കളെ ബോധ്യപ്പെടുത്താന്‍ പോലും കഴിഞ്ഞിട്ടില്ല.


വസ്തുതകള്‍ ഇതാണെന്നിരിക്കെ, സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ തകര്‍ക്കാനാണ് അഴിമതിയാരോപണം കൊണ്ടുവരുന്നതെന്ന സ്ഥിരം ന്യായീകരണ മന്ത്രിമാരുടെയും ഇടതുമുന്നണിയിലെ അപ്രധാന പാര്‍ട്ടികളുടെയും നിലപാട് പരിഹാസ്യമാണ്. സ്പ്രിംഗ്ലര്‍ കമ്പനിയുമായുള്ള കരാറിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന പ്രതിപക്ഷാവശ്യത്തെ തുടര്‍ന്ന് കരാര്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടെങ്കിലും ഇടപാടു സംബന്ധിച്ച ദുരൂഹത ഒഴിവാക്കാന്‍ സര്‍ക്കാര്‍ വെബ്‌സെറ്റിലൂടെ പുറത്തുവിട്ട വിവരങ്ങള്‍ ഉതകിയില്ല.
ദുരൂഹതയ്ക്കു പ്രധാന കാരണം സ്പ്രിംഗ്ലര്‍ കമ്പനിക്കു മേല്‍ പതിഞ്ഞുകിടക്കുന്ന തട്ടിപ്പു കേസ് തന്നെ. സ്പ്രിംഗ്ലര്‍ ഡാറ്റ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി അമേരിക്കയില്‍ കേസ് നേരിടുകയാണ്. ഒപ്പം പ്രവര്‍ത്തിച്ചിരുന്ന കമ്പനിയുടെ ഡാറ്റ തട്ടിയെടുത്തതിന് 350 കോടിയുടെ നഷ്ടപരിഹാരക്കേസാണ് സ്പ്രിംഗ്ലര്‍ നേരിടുന്നത്. ഇത്തരമൊരു കമ്പനിയുമായി, അത് മലയാളിയുടേതാണെങ്കില്‍പ്പോലും ഇടപാടിലേര്‍പെടാന്‍ മുഖ്യമന്ത്രി തനിച്ചു തീരുമാനമെടുക്കുന്നതിനു മുന്‍പ് മൂന്നു വട്ടം ആലോചിക്കേണ്ടതായിരുന്നു.


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും സര്‍ക്കാരിന്റെ അധീനതയിലുള്ള സെര്‍വര്‍ വഴിയും കേരളത്തിലെ കൊവിഡ് രോഗികളുടെ ആ രോഗത്തെക്കുറിച്ചുള്ള വിവരശേഖരണം മാത്രമല്ല, പ്രമേഹം, ശ്വാസകോശ രോഗം തുടങ്ങി എട്ടു വിധം രോഗങ്ങളുടെ വിവരം സ്പ്രിംഗ്ലര്‍ ശേഖരിക്കുന്നതെന്തിനാണ്? ഒരു രോഗി തന്റെ ഡോക്ടറുമായി മാത്രം പങ്കുവയ്ക്കുന്ന രോഗവിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നത് പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. അമേരിക്കയില്‍ ഇത് ശിക്ഷാര്‍ഹമായ കുറ്റവുമാണ്. ഇതൊന്നും അറിയാതെയും അന്വേഷിക്കാതെയുമാണോ ഈ കരാറിലേര്‍പ്പെടാന്‍ മുഖ്യമന്ത്രി തീരുമാനമെടുത്തത്?


കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം അന്തര്‍ദേശീയ തലത്തില്‍ തന്നെയുള്ള അഭിനന്ദന പ്രവാഹത്തില്‍ വീര്‍പ്പുമുട്ടുമ്പോള്‍ നേട്ടങ്ങളുടെ ശോഭ കെടുത്തുന്നതാണ് സ്പ്രിംഗ്ലറുമായുള്ള അവിശുദ്ധ ബന്ധം സംബന്ധിച്ച ദുരൂഹത. കൈകള്‍ ശുദ്ധമാണെങ്കില്‍ സ്പ്രിംഗ്ലറുമായുള്ള കരാര്‍ റദ്ദാക്കി അവരുടെ കൈയിലുള്ള കേരളത്തിലെ കൊവിഡ് രോഗികളെ സംബന്ധിക്കുന്ന ഡാറ്റകള്‍ തിരിച്ചുവാങ്ങണം. മടിയില്‍ കനമില്ലെങ്കില്‍ വഴിയിലെന്തിനു പേടിക്കണം?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  19 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago