കശ്മിരില്‍ രണ്ടിടത്തായി മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു; പൂഞ്ചില്‍ പാക് ഷെല്ലാക്രമണവും
ശ്രീനഗര്‍: കശ്മിരില്‍ രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മിരിലെ ഷോപിയന്‍ ജില്ലയിലെ ഡെയ്റൂ ഗ്രാമത്തില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. വ്യാഴാഴ്ച രാത്രി പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വിവരത്തെത്തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തിയിരുന്നു.
തെരച്ചിലിനൊടുവിലാണ് ഒളിച്ചിരുന്ന തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. മരിച്ചവരെ കുറിച്ച് ഒരുവിവരവും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.
കിഷ്ത്വാര്‍ ജില്ലയിലാണ് മറ്റൊരു തീവ്രവാദിയെ വെടിവച്ചു കൊന്നത്. ഒരാള്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ട തീവ്രവാദിയെ പൊലിസ് തിരിച്ചറിഞ്ഞു. ആശിഖ് ഹുസൈന് എന്നാണെന്നും നാലു ദിവസം മുമ്പ് ഇവര്‍ പൊലിസ് സംഘത്തെ ആക്രമിച്ചിരുന്നുവെന്നും ഇതില്‍ ഒരുഉദ്യോഗസ്ഥന്‍ ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നും പൊലിസ് പറഞ്ഞു. രണ്ട് തീവ്രവാദികളും കിഷ്ത്വാറിലെ ദചാന് പ്രദേശത്തെ തണ്ടര്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ ഒരാളായ ആശിക്ക് 20 ദിവസം മുമ്പാണ് ജയില്‍ മോചിതനായത്.
അതിനിടെ ജമ്മു കശ്മിരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് പാകിസ്താന് സൈന്യം ഷെല്ലാക്രമണം നടത്തി.
ഇതില്‍ പ്രദേശ വാസിയായ 19 കാരന് പരുക്കേറ്റു. ധോക്രി ഗ്രാമത്തിലെ മുഹമ്മദ് സഫീറിന് ആണ് പരുക്കേറ്റത്. അതേസമയം, ഖാസ്ബ, കിര്‍നി മേഖലകളിലെ നിയന്ത്രണ രേഖയില്‍ പ്രകോപനം ഇല്ലാതെ പാകിസ്താന് സൈന്യം ഷെല്ലാക്രമണം നടത്തിയെന്ന് ആര്‍മി പ്രോ ലഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."