ഉറങ്ങിക്കിടക്കുന്ന പാളവും ട്രെയിനുകളും; 167 വര്‍ഷത്തിനിടെ വ്യത്യസ്തമായി ഇന്ത്യന്‍ റെയില്‍വേയുടെ സ്ഥാപകദിനം
മുംബൈ: ഇന്ത്യന്‍ റെയില്‍വേയുടെ പിറന്നാള്‍ നിശബ്ദം കടന്നു പോയി. ഏപ്രില്‍ 16 ന് ഇന്ത്യന്‍ ട്രെയിന്‍ ഗതാഗതത്തിന് 167 വയസ് തികഞ്ഞദിനമായിരുന്നു.
167 വര്‍ഷം മുമ്പ് 1853 ഏപ്രില്‍ 16ന്, ഉച്ചതിരിഞ്ഞ് 3:35-നായിരുന്നു 21 ആചാര വെടികളുടെ അകമ്പടിയോടു കൂടി ഒരു തീവണ്ടി ഇന്ത്യയില്‍ തീവണ്ടി ഗതാഗതത്തിന് തുടക്കം കുറിച്ചത്. 14 ബോഗികളിലായി 400 യാത്രക്കാരെ കൊണ്ട് ബോംബെയിലെ ബോറി-ബന്ദറില്‍ നിന്നും താനെ വരെ 34 കിലോമീറ്റര്‍ ദൂരമായിരുന്നു കന്നിയാത്ര. സാഹിബ്, സുല്‍ത്താന്‍, സിന്ധ് എന്നീ മൂന്ന് ലോക്കോമോട്ടീവുകളായിരുന്നു യാത്രക്കാരെയും കൊണ്ട് തീ തുപ്പി മുന്നോട്ടു നീങ്ങിയത്.
ഒന്നരനൂറ്റാണ്ടിനിപ്പുറം, ഇന്ത്യന്‍ റെയില്‍വേയുടെ 167 വയസ് ആഘോഷിക്കുമ്പോള്‍ ഒരുമാസത്തിനടുത്തായി റെയില്‍ പാതകള്‍ ശൂന്യമായിട്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയില്‍ ഗതാഗത സംവിധാനമാണ് നിശ്ചലമായത്. എപ്പൊഴെങ്കിലുമുള്ള ചരക്കുകവണ്ടികള്‍ മാത്രമാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്.
14, 000 ട്രെയിനുകളും 23 ദശലക്ഷം യാത്രക്കാരുമുള്ള ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഇരുണ്ടകാലമാണ് കൊവിഡ് കാലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."