HOME
DETAILS

പെരിന്തല്‍മണ്ണയില്‍ മഴ നനഞ്ഞ് യാത്രക്കാര്‍

  
backup
June 10 2018 | 04:06 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b4

 

പെരിന്തല്‍മണ്ണ: നഗരത്തില്‍ കഴിഞ്ഞമാസം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നടപ്പാക്കിയ ഗതാഗതപരിഷ്‌ക്കരണത്തില്‍ വലഞ്ഞ് യാത്രക്കാര്‍. നഗരസഭാ ഓഫിസിന് മുന്‍വശത്തെ ബസ് ഷെഡ് പൊളിച്ചുമാറ്റിയതോടെ യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. മഴപെയ്യുന്നതോടെ യാത്രക്കാര്‍ മഴ നനഞ്ഞ് ബസ് കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ടൗണിലെത്തുന്നവര്‍ കൂടുതലായും ആശ്രയിക്കുന്ന ബസ് സ്റ്റോപ്പാണ് നഗരസഭാ പരിസരത്തുള്ളത്. കഴിഞ്ഞ മാസം 20 മുതല്‍ ആരംഭിച്ച അവസാനഘട്ട പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഇവിടത്തെ സ്റ്റോപ്പ് നിര്‍ത്തലാക്കാനൊരുങ്ങിയതും ബസ് ഷെഡ് പൊളിച്ച് നീക്കിയതും. പകരം ഈ സ്റ്റോപ്പ് മണ്ണാര്‍ക്കാട് റോഡില്‍ സബ് ജയിലിന് സമീപത്തേക്ക് മാറ്റാനായിരുന്നു തീരുമാനം.
നിര്‍ദിഷ്ട മൂന്നാം ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാക്കാന്‍ നിലവിലെ രണ്ടു സ്റ്റാന്‍ഡുകള്‍ സജീവമാക്കി കോടതിയെ ബാധ്യപ്പെടുത്തേണ്ടതുണ്ടെന്നും ഇതിനായി കൂടുതല്‍ സ്റ്റോപ്പുകള്‍ എടുത്തുകളയണമെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് റോഡില്‍ സ്റ്റോപ്പുകള്‍ തന്നെ ഇല്ലാത്തവിധം സംഗീത തിയ്യറ്റര്‍ പരിസരത്തെയും നഗരസഭാ ഓഫിസിന് മുന്‍ വശത്തേയും കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പൊളിച്ച് നീക്കിയത്.
എന്നാല്‍, പരിഷ്‌ക്കാരം പൂര്‍ണമായും നിലവില്‍ വന്നാല്‍ യാത്രക്കാര്‍ക്ക് ബസ് പിടിക്കാന്‍ തിരക്കേറിയ ട്രാഫിക് ജങ്ഷന്‍ ഉള്‍പ്പടെ മുറിച്ചുകടന്ന് കിലോമീറ്ററുകളോളം നടക്കേണ്ടിവരും. ഇതിനാല്‍ ജനവിരുദ്ധ പരിഷ്‌ക്കാരമെന്ന ആരോപണത്തിലൂടെ പ്രതിഷേധം കടുത്തതോടെ ബന്ധപ്പെട്ട അധികൃതരും ക്രമീകരണത്തില്‍ നിന്ന് പിന്തിരിയുന്ന അവസ്ഥയാണ് പിന്നീടുണ്ടായത്. ഇതോടെ അവസാനഘട്ട പരിഷ്‌ക്കാരം പ്രഖ്യാപനം മാത്രമായ മട്ടാണ് നിലവിലുള്ളത്. ക്രമീകരണം നടപ്പാക്കി രണ്ടാഴ്ച്ചയിലേറെ പിന്നിടുമ്പോഴും ഒഴിവാക്കിയെന്നു പറയുന്ന സ്റ്റോപ്പുകളില്‍ ബസ് സര്‍വിസ് ഇപ്പോഴും തുടരുകയാണ്. എന്നാല്‍, ഈ രണ്ടിടത്തെയും ബസ് ഷെഡുകള്‍ പൊളിച്ചുമാറ്റിയതോടെ യാത്രക്കാര്‍ ഏറെ ദുരിതത്തിലായിരിക്കുകയാണ്. ഇന്നലെയും രാവിലെ മുതല്‍ മഴയെത്തിയതോടെ നഗരസഭാ പരിസരത്ത് മഴ നനഞ്ഞാണ് യാത്രക്കാര്‍ കാത്തിരിപ്പ് തുടര്‍ന്നത്. ക്രമീകരണം താല്‍ക്കാലികമായെങ്കിലും ബന്ധപ്പെട്ടവര്‍ മരവിപ്പിച്ച സാഹചര്യത്തില്‍ പുനര്‍വിചിന്തനം പോലും നടത്താതെ പൊളിച്ചുനീക്കിയ ബസ് ഷെഡുകളും പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago