വര്‍ക്‌ഷോപ്പില്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം
തിരൂരങ്ങാടി: എ.ആര്‍ നഗര്‍ കൊളപ്പുറത്ത് കാര്‍ വര്‍ക്‌ഷോപ്പും ഹോട്ടലും കത്തിനശിച്ചു. സംഭവത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ദേശീയപാതയോരത്തെ പി.എം.കെ ടവറിലെ ബബുല്‍ യെമന്‍ ഹോട്ടല്‍, ഇതിനോടു ചേര്‍ന്നു ഷെഡില്‍ പ്രവര്‍ത്തിക്കുന്ന വേങ്ങര ഓട്ടോ ഗാരേജ് എന്നിവയാണ് ഭാഗികമായി കത്തിനശിച്ചത്.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. ഹോട്ടല്‍ കെട്ടിടത്തിന്റെ ഒരു ഭാഗവും വര്‍ക്‌ഷോപ്പിലെ മൂന്നു കാറുകളും കത്തിനശിച്ചു. നിരവധി വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകളും കത്തിനശിച്ചിട്ടുണ്ട്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഹോട്ടലില്‍ ആളിപ്പടര്‍ന്ന തീ പിന്നീട് വര്‍ക്‌ഷോപ്പിലേക്കു പടരുകയായിരുന്നെന്നാണ് നിഗമനം.
മുകള്‍ നിലയില്‍ കിടന്നുറങ്ങിയിരുന്ന ഹോട്ടല്‍ ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പുക ഉയര്‍ന്നു ശ്വാസതടസം അനുഭവപ്പെട്ടപ്പോഴാണ് ഉറക്കത്തിലായിരുന്ന ഇവര്‍ സംഭവമറിഞ്ഞത്.
മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളില്‍നിന്നെത്തിയ മൂന്നു യൂനിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. വര്‍ക്‌ഷോപ്പില്‍ ആറു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ കെ.പി ഭാസ്‌കരന്‍ പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടം ഹോട്ടലിനും സംഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."