HOME
DETAILS
MAL
പുത്തന്‍കടപ്പുറത്ത് കടലാക്രമണം; കടല്‍ഭിത്തി തകരുന്നു
backup
June 10 2018 | 04:06 AM
പരപ്പനങ്ങാടി: കടല്‍ക്ഷോഭത്തെ തുടര്‍ന്നു പുത്തന്‍കടപ്പുറത്തു കടല്‍ഭിത്തി തകര്‍ന്നു. നാല്പതു വര്‍ഷം മുന്‍പു നിര്‍മിച്ച ഭിത്തിയാണ് തകരുന്നത്. ഈ കടല്‍ഭിത്തി കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ കടലാക്രമണത്തില്‍ മണ്ണ് ഒലിച്ചുപോയതിനെ തുടര്‍ന്നും മറ്റും ഭാഗികമായി തകര്‍ന്നിരുന്നു.
ഭിത്തി തകര്‍ന്നതിനെ തുടര്‍ന്നു സമീപത്തെ വീട്ടുകാര്‍ ഭീതിയിലാണ്. ഭിത്തിയുടെ മുകള്‍ ഭാഗം തകര്‍ന്നുവീണ് ഒരു വരിയായി നില്‍ക്കുകയാണ്. തിരമാല ശക്തിപ്രാപിച്ചാല്‍ ഭിത്തി പൂര്‍ണമായും തകര്‍ന്നുവീഴുമെന്ന അവസ്ഥയിലാണ്. കടല്‍ഭിത്തി പുനര്‍നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ദുര്‍ബലമായ ഭാഗത്തൊന്നും ഇതുവരെ കല്ലിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."