മുന്‍ഗണനക്കാര്‍ക്കുള്ള പലവ്യഞ്ജന കിറ്റ് 22 മുതല്‍ കേന്ദ്ര റേഷന്‍ വിഹിതം 20 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ പ്രഖ്യാപിച്ച പലവ്യഞ്ജന കിറ്റുകളുടെ രണ്ടാംഘട്ട വിതരണം ഈ മാസം 22ന് ആരംഭിക്കും.
മുന്‍ഗണനാ വിഭാഗത്തിലെ പിങ്ക് കാര്‍ഡുകളുടെ കിറ്റ് വിതരണമാണ് ഈ ഘട്ടത്തില്‍ നടക്കുക. അതേസമയം കേന്ദ്രം പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം 20ന് ആരംഭിക്കും. എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുകളിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം അരി വീതമാണ് സൗജന്യമായി ലഭിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച എ.എ.വൈ വിഭാഗത്തിനുള്ള സൗജന്യ അരിയുടെ വിതരണം ഏപ്രില്‍ 20, 21 തിയതികളില്‍ റേഷന്‍ കടകള്‍ വഴി നടക്കും.
തുടര്‍ന്ന് 22 മുതല്‍ പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള അരിയും അവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്യും. ഏപ്രില്‍ 30 വരെ സൗജന്യ അരി ലഭിക്കും.
റേഷന്‍ കടകളില്‍ തിരക്ക് ഒഴിവാക്കാന്‍ റേഷന്‍ കാര്‍ഡിന്റെ അവസാന നമ്പര്‍ പ്രകാരം വിതരണം ക്രമീകരിക്കും. റേഷന്‍ കാര്‍ഡിന്റെ അവസാനത്തെ അക്കങ്ങള്‍ യഥാക്രമം 1 - ഏപ്രില്‍ 22, 2-23, 3-24, 4-25, 5-26, 6-27, 7-28, 8-29, 9,0 നമ്പരുകള്‍ 30 എന്ന ക്രമത്തില്‍ വിതരണം ചെയ്യും.
ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ സ്വന്തം റേഷന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത കടയില്‍നിന്ന് കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപത്തെ റേഷന്‍ കടയില്‍ ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍ കൗണ്‍സിലര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഏപ്രില്‍ 21ന് മുമ്പ് സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."