പഴയങ്ങാടിയിലേത് സിനിമാക്കഥയെ വെല്ലുന്ന കവര്‍ച്ച
പഴയങ്ങാടി: വെളളിയാഴ്ച്ച പട്ടാപ്പകല്‍ ജനത്തിരക്കേറിയ പഴയങ്ങാടി ബസ്സ്റ്റാന്‍ഡിലെ ജ്വല്ലറി കവര്‍ച്ച സിനിമാ തിരക്കഥയെ പോലും വെല്ലുന്ന രീതിയിലാണ് നടന്നത്. ജുമാ നിസ്കാരത്തിനായി അല്‍ ഫത്തിബിജ്വല്ലറി പൂട്ടി ജീവനക്കാര്‍ പള്ളിയില്‍ പോയിതിരിച്ച് വരുന്നതിനിടയിലാണ് മൂന്നര കിലോ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും വിലപ്പെട്ട രേഖകകളും മോഷണം പോയതെന്ന് അല്‍ ഫത്തിബി ജ്വല്ലറി
ഉടമ പി.എം ഇബ്രാഹിം പറഞ്ഞു. പെയിന്റിങ് തൊഴിലാളികള്‍ എന്ന വ്യാജേനയാണ് സംഘമെത്തി ആസൂത്രിതമായ കവര്‍ച്ച നടത്തിയത്. തുടര്‍ന്ന് പിടിക്കപെടാതിരിക്കാന്‍ നിരീക്ഷണ കാമറയുടെ ഹാര്‍ഡ് ഡിസ്ക്ക് അടക്കമുള്ളവ എടുത്ത് മോഷണസംഘം കടന്നുകളയുകയായിരുന്നു. ഇത് അന്വേഷണ സംഘത്തെയും ആശയകുഴപ്പത്തിലാക്കി. പഴയങ്ങാടിയില്‍ ഇതിന് മുന്‍പ് നടന്ന മോഷണവും ജയിലില്‍ നിന്ന് പരോളിലും അല്ലാതെയും ഇറങ്ങിയ പ്രതികളും നീരിക്ഷണത്തിലാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ പറഞ്ഞു. തളിപ്പറമ്പ് സി.ഐ എ.ജെ ബിനോയ്, പഴയങ്ങാടി എസ്.ഐ ബിനു മോഹന്‍, എ.എസ്.ഐ സുധീഷ്, എസ്.പിയുടെ സ്പെഷല്‍ സ്ക്വാഡ്, ക്രൈം സ്ക്വാഡ് എന്നിവരാണ് ഡിവൈ.എസ്.പിയുടെ സംഘത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."