ലോകത്ത് കൊവിഡ് മരണം 1, 54,108, രോഗ ബാധിതരുടെ എണ്ണം ഇരുപത്തിരണ്ടര ലക്ഷം കടന്നു
ന്യൂയോര്‍ക്ക്: കൊവിഡ് രോഗ ബാധിതരുടെ എണ്ണം ലോകത്ത് ഇരുപത്തിരണ്ടര ലക്ഷത്തിനപ്പുറത്തേക്കെത്തുന്നു.
മരണസംഖ്യ ഒരു ലക്ഷത്തി അമ്പത്തി അയ്യായിരത്തിലേക്ക് അടുത്തു. 22,48,029 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 1,54,108 പേര് മരിച്ചു.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനിലും മരണ സംഖ്യയില്‍ കാര്യമായ കുറവില്ല. എന്നാല്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണ നിരക്കില്‍ കുറവുണ്ട്. സ്പെയിന്, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യയില്‍ നേരിയ കുറവ് വന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഇന്നലെ മാത്രം 2476 മരണമാണ് അമേരിക്കയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതത്.
അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന കണ്ടുതുടങ്ങിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് ട്രംപും സംസ്ഥാന ഗവര്‍ണര്‍മാരും തമ്മില്‍ വാക്പോര് തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."