രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാലായിരം കവിഞ്ഞു: മരണ സംഖ്യ 480 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14,378 ആയി.കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ 11,906 പേരാണ് ചികിത്സയില്‍ ഉള്ളത്. രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 3205 ആയി. 194 പേര് മരിച്ചു. ഡല്‍ഹിയില്‍ 1640 ആണ് രോഗം ബാധിച്ചവരുടെ എണ്ണം. മധ്യപ്രദേശില്‍ 1308, തമിഴ്നാട്ടില്‍ 1267, രാജസ്ഥാനില്‍ 1131, എന്നിങ്ങനെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കണക്ക്. 1,991 പേര് രാജ്യത്താകെ രോഗവിമുക്തരായെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് വ്യക്തമാക്കുന്നു.
അതേ സമയം രോഗമുക്തി നേടിയവരുടെ കണക്കുപ്രകാരം ഇന്ത്യയില്‍ കൊവിഡ് അതിജീവന നിരക്ക് മെച്ചപ്പെടുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.നിലവില്‍ രോഗമുക്തി നിരക്ക് 13.85 ശതമാനമായിട്ടുണ്ട്. വെള്ളിയാഴ്ച 13.06 ശതമാനവും, വ്യാഴാഴ്ച 12.02 ,ബുധനാഴ്ച 11.41, ചൊവ്വാഴ്ച 9.99 ശതമാനം എന്നിങ്ങനെ ആയിരുന്നു.
അതേമസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ആശങ്കക്കിടയാക്കന്നു.
മുംബൈ ആസ്ഥാനമായുള്ള നാവിക കേന്ദ്രത്തിലെ 20 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.മുംബൈയിലെ ചേരികളിലും കൊവിഡ് പടരുകയാണ്. ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ 101 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."