HOME
DETAILS

എല്ലാവര്‍ക്കും സ്വന്തം വീടുള്ള ആദ്യസംസ്ഥാനമായി കേരളം മാറും: മന്ത്രി ടി.പി രാമകൃഷ്ണന്‍

  
backup
June 10 2018 | 06:06 AM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%b5

 


നീലേശ്വരം: എല്ലാവര്‍ക്കും സ്വന്തം വീടുള്ള രാജ്യത്തെ ആദ്യസംസ്ഥാനമായി കേരളം മാറുമെന്നും പാവപ്പെട്ടവര്‍ക്ക് വീടും അടിസ്ഥാന സൗകര്യവുമൊരുക്കലാണ് സര്‍ക്കാര്‍ ദൗത്യമെന്നും തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പാതിവഴിയില്‍ മുടങ്ങിക്കിടന്ന വീടുകളുടെ നിര്‍മാണം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കി നീലേശ്വരം നഗരസഭ മുന്നിലെത്തിയതിന്റെ പ്രഖ്യാപനവും പി.എം.എ.വൈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള വിഹിതത്തിന്റെ ആദ്യഗഡു വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ലൈഫ് കേവലം ഭവനിര്‍മാണ പദ്ധതി മാത്രമല്ല. വീടിനൊപ്പം മാന്യമായ ജീവിതസാഹചര്യം നല്‍കലും പദ്ധതിയുടെ ലക്ഷ്യമാണ്. തൊഴില്‍സൗകര്യം, വിദ്യാര്‍ഥികള്‍ക്ക് പഠനിലവാരം മെച്ചപ്പെടുത്താനുള്ള സാഹചര്യം, ഐ.ടി ഉള്‍പ്പെടെയുള്ള തൊഴില്‍പരിശീലനം, നൈപുണ്യവികസനം, രോഗികള്‍ക്കും വൃദ്ധജനങ്ങള്‍ക്കുമുള്ള പ്രത്യേക പരിചരണം, അങ്കണവാടി തുടങ്ങി കഴിയാവുന്നത്ര സൗകര്യങ്ങളും ജീവനോപാധിയും ലൈഫ് വിഭാവനം ചെയ്യുന്നുണ്ട്. ദുര്‍ബലജനവിഭാഗങ്ങളോട് സര്‍ക്കാരിനുള്ള കരുതലിന്റെ പ്രതിഫലനമാണ് രാജ്യത്തിന് മാതൃകയായ ഈ പദ്ധതി. മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പാര്‍പ്പിടപ്രശ്‌നം പൂര്‍ണമായി പരിഹരിക്കാനാവുമെന്ന് ലൈഫിന്റെ പ്രവര്‍ത്തനപുരോഗതി തെളിയിക്കുന്നു. ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയും വീടുമില്ലാത്തവര്‍, വീടുപണി തുടങ്ങി പാതിവഴിയില്‍ മുടങ്ങിപ്പോയവര്‍, പുറമ്പോക്കുകളിലും തീരദേശങ്ങളിലും തോട്ടം മേഖലകളിലും താല്‍ക്കാലികമായി താമസിക്കുന്നവര്‍, ഭൂമിക്ക് കൈവശരേഖയോ മറ്റ് രേഖകളോ ഇല്ലാത്തവര്‍ തുടങ്ങിയവരാണ് ലൈഫിന്റെ ഗുണഭോക്താക്കള്‍. ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്ത് രണ്ടരലക്ഷം കുടുംബങ്ങളാണ് പുതിയ വീടുകളിലേക്ക് പ്രവേശിക്കാന്‍ പോകുന്നത്.
പുതിയ വീടുകളുടെ നിര്‍മാണവും മുടങ്ങിപ്പോയ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കലും സമയബന്ധിതമായി നിര്‍വഹിക്കാന്‍ കഴിയണം. ഇക്കാര്യത്തില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുള്ള സഹകരണവും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
നീലേശ്വരം വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, പി. രാധ, എ.കെ കുഞ്ഞികൃഷ്ണന്‍, ടി. കുഞ്ഞിക്കണ്ണന്‍, പി.എം സന്ധ്യ, പി.പി മുഹമ്മദ് റാഫി, എം. സാജിത, പി. ഭാര്‍ഗവി, എം. രാധാകൃഷ്ണന്‍നായര്‍, പി. വിജയകുമാര്‍, വെങ്ങാട്ട്കുഞ്ഞിരാമന്‍, സി.കെ.കെ മാണിയൂര്‍, പി.പി രാജു, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജോണ്‍ ഐമണ്‍, റസാക്ക് പുഴക്കര, എം. ഗംഗാധരന്‍നായര്‍, ടി.ടി സുരേന്ദ്രന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  12 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago