HOME
DETAILS
MAL
സമസ്ത ബഹ്‌റൈന്‍ ഈദ് നമസ്‌കാരത്തിന് സൗകര്യമൊരുക്കുന്നു
backup
July 04 2016 | 15:07 PM
ഈദുല്‍ ഫിത്വര്‍ സുദിനത്തില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് സമസ്ത ബഹ്‌റൈന്‍ ഘടകം സൗകര്യമൊരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ബഹ്‌റൈനിലെ ജിദ്ഹഫ്‌സ്, ആല്‍ദൈഹ്, മുസല്ലാ, സനാബീസ് എന്നീ ഭാഗങ്ങളിലുള്ളവര്‍ക്കാണ് സനാബീസ് ബസ് സ്‌റ്റോപ്പിന് സമീപം അല്‍ശബാബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നമസ്‌കാരത്തിന് സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഈ ഭാഗത്ത് മസ്ജിദ് സൗകര്യം ലഭ്യമല്ലാത്തതിനാലാണിത്.
പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബക്കും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും. ഇവിടെ പങ്കെടുക്കാനെത്തുന്നവര്‍ കാലത്ത് 5.15ന് മുമ്പായി അംഗശുദ്ധി വരുത്തി എത്തണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."