കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍കൂടി മലപ്പുറത്ത് മരിച്ചു
മലപ്പുറം: കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മലപ്പുറത്ത് ഒരാള്‍കൂടി മരിച്ചു. എടപ്പാളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ചേകന്നൂര്‍ സ്വദേശി അഹമ്മദ് കുട്ടി ( 84) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മരിച്ച കീഴാറ്റൂര്‍ പൂന്താനം സ്വദേശിയുടേത് കോവിഡ് മരണമല്ലെന്ന് പിന്നീട് ആരോഗ്യമന്ത്രി കെ കെ ശൈലജ സ്ഥിരീകരിച്ചിരുന്നു.
ചേകന്നൂര്‍ സ്വദേശിയായ അഹമ്മദുകുട്ടി ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് സ്ഥിരീകരിച്ച കോട്ടയ്ക്കല്‍ സ്വദേശിയുമായി അടുത്ത് ഇടപഴകിയിരുന്നു. ആറുദിവസം മുന്‍പാണ് അടുത്തിടപഴകിയത്. തുടര്‍ന്ന് ഇദ്ദേഹത്തോട് 14 ദിവസം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഫലം നെഗറ്റീവായിരുന്നു. ഇദ്ദേഹത്തിന്റെ മരണവും കോവിഡ് മൂലമല്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ പ്രാഥമിക നിഗമനം.
അതിനിടെ നടത്തിയ ആദ്യ ഘട്ട പരിശോധനയിലാണ് ഫലം നെഗറ്റീവായത്. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് ഇന്ന് ഇദ്ദേഹത്തിന് മരണം സംഭവിച്ചത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് രണ്ടാമത്തെ പരിശോധനാ ഫലം പുറത്തുവന്ന ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."