മാണി നാളെ ബി.ജെ.പിക്കൊപ്പം ചേരില്ലെന്ന് എന്താണ് ഉറപ്പ്?; ആഞ്ഞടിച്ച് സുധീരന്
കാസര്‍കോട്: രാജ്യസഭാ സീറ്റ വിവാദത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പോര് മുറുകുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും കടുത്ത വിമര്‍ശവുമായി കെ.പി.സി.സി മുന്‍അധ്യക്ഷന്‍ വി.എം സുധീരന് രംഗത്തെത്തി. മാണിയുടെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് അദ്ദേഹം ആഞ്ഞടിച്ചു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാണി നാളെ ബി.ജെ.പിക്കൊപ്പം ചേരില്ലെന്ന് എന്താണ് ഉറപ്പെന്ന് സുധീരന് ചോദിച്ചു. ബി.ജെ.പിക്കൊപ്പം പോകില്ലെന്ന് കെ.എം മാണി പ്രഖ്യാപിക്കണം. യു.ഡി.എഫില്‍ എത്തിയ ശേഷവും സമദൂരം എന്ന് പറയുന്നത് എങ്ങനെയാണ്. നിലപാടില്‍ മാണി വ്യക്തത വരുത്തണം-സുധീരന് ആവശ്യപ്പെട്ടു.
മാണിയുടെ ഇടപെടല്‍ കാരണം യു.പി.എയുടെ ലോക്സഭാ അംഗത്വമാണ് നഷ്ടപ്പെടുന്നത്. ലോക്സഭയില്‍ യു.പി.എക്ക് ഒരു അംഗം നഷ് ടമാകുന്നത് ബി.ജെ.പിക്ക് നേട്ടമാകും. കോണ്‍ഗ്രസ് പ്രതിനിധി രാജ്യസഭയില്‍ എത്തുന്നത് മാണി ഇല്ലാതാക്കി. മാണി സ്വീകരിച്ചത് ചാഞ്ചാട്ടരാഷ് ട്രീയമാണ്. ബി.ജെ.പി ഉള്‍പ്പടെ മൂന്നു പാര്‍ട്ടികളുമായി ഒരേ സമയം വിലപേശി. കെ.എം മാണിയുടെ വിശ്വാസ്യത ജനത്തിന് മുന്നില്‍ നഷ്ടമായി. കോട്ടയത്തെ ജനപിന്തുണയില്‍ മാണിക്ക് ഇപ്പോള്‍ സംശയമുണ്ട്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയന്നാണ് ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് അയക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യു.ഡി.എഫ് വിട്ടു പോകുമ്പോള്‍ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസിനെതിരെ നടത്തിയത്. സ്വാഭാവികമായി കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയിലേക്കു തിരിച്ചു വരുമ്പോള്‍ അദ്ദേഹം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മാപ്പു പറയണമെന്നും സുധീരന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."