HOME
DETAILS

ലോക്ക് ഡൗണ്‍ ബാധകമല്ല; കുമാരസ്വാമിക്കും!

  
backup
April 18 2020 | 09:04 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a1%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%95%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b5%81

 


ബംഗളൂരു: രാജ്യം കൊവിഡിനെ നേരിടാന്‍ ലോക്ക്ഡൗണില്‍ കഴിയുമ്പോള്‍ ഇതൊന്നും വകവയ്ക്കാതെ കര്‍ണാടകയില്‍ ഒരു വി.വി.ഐ.പി വിവാഹം. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകനും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ പേരക്കുട്ടിയുമായ നിഖില്‍ കുമാരസ്വാമിയുടെ വിവാഹമാണ് ബംഗളൂരുവില്‍ നിന്ന് 26 കി.മി അകലെയുള്ള രാമനഗരയിലെ ഒരു ഫാംഹൗസില്‍ ആര്‍ഭാടമായി നടന്നത്. സംസ്ഥാനത്തെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ രേവതിയാണ് വധു. വിവാഹത്തില്‍ പങ്കെടുത്തവര്‍ മാസ്‌ക് അണിയുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പുറത്തുവന്ന ഫോട്ടോകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, വിവാഹത്തിലുള്‍പ്പെടുന്ന രണ്ട് രാഷ്ട്രീയ കുടുംബങ്ങളിലെ അംഗങ്ങളല്ലാതെ പുറത്തുനിന്ന് ഒരാളെയും ചടങ്ങില്‍ പങ്കെടുപ്പിച്ചിട്ടില്ലെന്ന് കുമാരസ്വാമി പറഞ്ഞു. 70ഓളം ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നൂറിലേറെ പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ചടങ്ങിന് 120 ആളുകള്‍ക്കും 42 വാഹനങ്ങള്‍ക്കുമുള്ള പാസ് നല്‍കിയിരുന്നുവെന്നാണ് കര്‍ണാടക പൊലിസ് പറയുന്നത്. അതൊരു വലിയ വിവാഹാഘോഷമായിരുന്നില്ലെന്നാണ് ഡ്രോണ്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. പക്ഷേ, എല്ലാവരും അടുത്തടുത്തായാണ് ഇരുന്നത്. സാമൂഹ്യ അകലം പാലിച്ചിരുന്നില്ലെന്നും ചിത്രങ്ങള്‍ തെളിയിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്.
അതിനിടെ ലോക്ക്ഡൗണ്‍ നിയമപ്രകാരമുള്ള സാമൂഹ്യ അകലം പാലിച്ചിട്ടില്ലെങ്കില്‍ കുമാരസ്വാമിക്കെതിരേ ഉടന്‍ നടപടിയെടുക്കണമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ പറഞ്ഞു. ചലച്ചിത്ര നടന്‍ കൂടിയായ നിഖില്‍ കുമാരസ്വാമി കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് മല്‍സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 315 പേര്‍ക്കാണ് കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 13 പേര്‍ മരിക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago