HOME
DETAILS
MAL
സിഗ്നല്‍ ലൈറ്റുകളും അപായസൂചനാ ബോര്‍ഡുകളും സ്ഥാപിക്കണമെന്ന്
backup
June 10 2018 | 07:06 AM
ചേര്‍ത്തല: ആലപ്പുഴ-ഫോര്‍ട്ടുകൊച്ചി തീരദേശപാതയില്‍ പ്രധാന കവലകളിലും അപകടകരമായ വളവുകളിലും സിഗ്നല്‍ ലൈറ്റുകളും അപായസൂചന ബോര്‍ഡുകളും അടിയന്തിരമായി സ്ഥാപിക്കണമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മാരാരിക്കുളം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
അവധിദിവസങ്ങളില്‍ തീരദേശപാതയില്‍ പൊലിസ് വാഹന പരിശോധന കര്‍ശനമാക്കണം. അമിതവേഗതയില്‍ ഓടുന്ന ടോറസുകളും ടിപ്പറുകളും തീരദേശ പാതയില്‍ ഭീകരാന്തരിക്ഷം സൃഷ്ടിക്കുകയാണെന്നും ഇവയ്ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ഇ.വി രാജു അധ്യക്ഷനായി. ജയിംസ് ചിങ്കുതറ, കെ.വി ജോസി, എ.ഡി തോമസ്, എബി, സാജു, റോബിന് ആറാട്ടുകുളം, ഇ.ജി തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."