HOME
DETAILS

മഴയും ശക്തമായ കാറ്റും: ജില്ലയില്‍ വ്യാപക നാശം

  
backup
June 10 2018 | 07:06 AM

%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%9c%e0%b4%bf

 


മണ്ണഞ്ചേരി: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കായല്‍തീര വാര്‍ഡുകളില്‍ ജനജീവിതം ദുസഹം. മുഹമ്മ, മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളിലെ കായലോര പ്രദേശങ്ങള്‍ പലതും മുട്ടൊപ്പം വെള്ളത്തിലാണ്. വീടും പറമ്പും വെള്ളത്തിലായതിനാല്‍ പാചകം ചെയ്യുന്നതിനും ശുദ്ധജലത്തിനായി ജലസ്രോതസുകളെ ആശ്രയിക്കന്നതിനും നിര്‍വാഹമില്ലാത്ത സ്ഥിതിയാണ്.
ആലപ്പുഴ -ചേര്‍ത്തല കനാലിന്റെ തീര വാര്‍ഡുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കാലവര്‍ഷത്തിനു മുന്‍പായി ബണ്ടുകള്‍ ശുചിയാക്കുക പതിവാണെങ്കിലും ഇത്തവണ നടപടി സ്വീകരിച്ചിട്ടില്ല. ബണ്ടുകളില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ പായലും അഴുക്കും നിറഞ്ഞ് അടഞ്ഞിരിക്കയാണ്. കയര്‍ബോര്‍ഡ് ബണ്ട്, അനിതാസ് ബണ്ട്, ബര്‍ണാഡ് ബണ്ട്, വലിയ കലവൂര്‍ ബണ്ട് , റൂറല്‍ ബണ്ട്, മറ്റത്തില്‍ ബണ്ട്, പൂങ്കാവ് ബണ്ട് എന്നിവിടങ്ങളില്‍ ജലമൊഴുക്ക് തടസപ്പെട്ടിരിക്കയാണ്.
കനാല്‍ തീരത്തെ ഫാക്ടറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നേരത്തെ കനാലില്‍ തങ്ങിനിന്നിരുന്നു. എന്നാല്‍ ജലനിരപ്പുയര്‍ന്നതോടെ മലിനജലം വര്‍ഡുകളിലേയ്ക്കും ഒഴുകിയെത്തുന്നു. ആലപ്പുഴ-ചേര്‍ത്തല കനാലിലൂടെയാണ് ജനവാസ കേന്ദ്രങ്ങളിലെ പെയ്ത്ത് വെള്ളം കായലില്‍ പതിക്കുന്നത്. എന്നാല്‍ പാലങ്ങള്‍ക്ക് പകരം ജലമൊഴുക്ക് തടസപ്പെടുന്ന രീതിയില്‍ ബണ്ടുകള്‍ നിര്‍മിച്ചത് ജലമൊഴുക്കിന് തടസമായി. ബണ്ടുകളിലെ പൈപ്പുകള്‍ ശുചിയാക്കുന്നതിലെ അനാസ്ഥ കൂടിയായപ്പോള്‍ ദുസ്ഥിതിക്ക് ആക്കം വര്‍ധിച്ചു.
കായലോര വാര്‍ഡുകളിലെ പ്രധാന തോടുകളുടെ ആഴം കൂട്ടുന്നതിനും കല്ലുകെട്ടി സംരക്ഷിക്കുന്നതിനും നടപടിയില്ലാത്തതാണ് ഈ പ്രദേശങ്ങളില്‍ വിനയാകുന്നത്. മടയാം തോട്, അമ്പലക്കടവ് തോട്, മുപ്പിരിത്തോട്, ശ്രായിത്തോട്, അങ്ങാടിത്തോട് കൂരിത്തോട്, പുത്തനങ്ങാടി തോട് എന്നിവയാണ് ആലപ്പുഴ മുതല്‍ തണ്ണിര്‍മുക്കം വരെയുള്ള ഭാഗങ്ങളിലെ പ്രധാന തോടുകള്‍. നാട്ടിന്‍പുറങ്ങളില്‍ നിറയുന്ന മഴവെള്ളം ഇടത്തോടുകളിലൂടെ ഈ തോടുകളില്‍ എത്തിയാണ് കായലില്‍ എത്തിച്ചേരുന്നത്. തോട് കയ്യേറുന്നതും ബണ്ടുകെട്ടി മണല്‍ കോരുന്നതും ഒഴുക്ക് തടസപ്പെടാന്‍ കാരണമാകുന്നുണ്ട്.
ചെങ്ങന്നൂര്‍: ശക്തമായ കാറ്റില്‍ ചെങ്ങന്നൂരില്‍ ഗ്രാമപ്രദേശങ്ങളില്‍ വ്യാപക നാശം. മരങ്ങള്‍ കടപുഴകിവീണ് ചെങ്ങന്നൂര്‍- മാന്നാര്‍ റോഡിലും മുണ്ടന്‍കാവ് - മുതവഴി പാണ്ടനാട് റോഡിലും മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് വൈദ്യുത വിതരണവും തടസപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ശക്തമായി കാറ്റ് വീശിയടിച്ചത്. വെണ്‍മണി കല്യാത്ര ജങ്ഷന് സമീപം കോണോത്തറയില്‍ പി.ടി ബേബിയുടെ വീട്ടിലെ തേക്കുമരം കടപുഴകി ടിപ്പര്‍ ലോറിയുടെ മുകളിലേക്ക് വീണു. നഗരസഭയില്‍ കരുവേലിപ്പടിയില്‍ റോഡിന് സമീപത്തുനിന്ന വാകമരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു.
നിരവധി വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നു. വൈദ്യുതി വിതരണം നിലച്ചു. പാണ്ടനാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മുതവഴിയില്‍ തെങ്ങ് കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണു. ആ താരയില്‍ ജയപ്രകാശിന്റെ വീട്ടിലെ റമ്പൂട്ടാന്‍ മരം വൈദുതി ലൈനിലേക്ക് ഒടിഞ്ഞു വീണു. ഫയര്‍ഫോഴ്‌സും നാട്ടുകാരും കെ.എസ്.ഇ.ബി ജീവനക്കാരും മരങ്ങള്‍ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനര്‍സ്ഥാപിച്ചത്. ഇന്ന് വൈകിട്ടോടെ വൈദ്യുതി പുനര്‍സ്ഥാപിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ചാരുംമൂട്: നൂറനാട് മുന്‍ റെയ്ഞ്ച് എക്‌സൈസ് കെട്ടിടത്തിനു സമീപം കനാല്‍ വഴിയില്‍ നിന്നിരുന്ന അക്കേഷ്യാ മരം നടപ്പാതയിലേക്കും കനാലിലേക്കും വീണതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള നടപ്പാത ഉപയോഗിക്കുവാന്‍ സാധിക്കുന്നില്ലന്നു പരാതി. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലുമാണ് മരം വീണത്. നൂറുക്കണക്കിനു കാല്‍ നടയാത്രക്കാരും സ്‌കൂള്‍ കുട്ടികളും ഇതുവഴിയാണ് നടന്നു പോയിരുന്നത്. വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകുന്ന കെ.പി റോഡുവഴിയുള്ള യാത്ര ഭയന്നാണ് പാറജംങ്ഷനിലേക്കും എരുമക്കുഴി പബ്ലിക് മാര്‍ക്കറ്റിലേക്കും ഈ വഴി ഉപയോഗിച്ചു വരുന്നത്. അടിയന്തിരമായി വീണു കിടക്കുന്ന മരം നീക്കംചെയ്ത് ഇതുവഴിയുള്ള കാല്‍നടയാത്ര പുനര്‍സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അമ്പലപ്പുഴ: ശക്തമായ കാറ്റില്‍ മരച്ചില്ല വീണ് വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു. പുറക്കാട് പഞ്ചായത്ത് ഏഴാം വാര്‍ഡ് തോട്ടപ്പള്ളി ഇല്ലിച്ചിറയില്‍ അരുണ്‍ നിവാസില്‍ ശശിധരന്റെ വീടിനു സമീപത്തെ രണ്ട് കോണ്‍ക്രീറ്റ് പോസ്റ്റുകളാണ് ഒടിഞ്ഞുവീണത്. ശനിയാഴ്ച പകല്‍ ഒന്നോടെ വീശിയടിച്ച ശക്തമായ കാറ്റില്‍ സമീപത്തെ അക്കേഷ്യ മരത്തിന്റെ ചില്ല ഒടിഞ്ഞ് വൈദ്യുതി കമ്പികളില്‍ വീഴുകയായിരുന്നു. തുടര്‍ന്നാണ് പോസ്റ്റുകള്‍ നിലംപൊത്തിയത്. ഇതോടെ ഈ ഭാഗത്തുള്ള 30ഓളം വീടുകളിലെ വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  9 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  14 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  34 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago