HOME
DETAILS
MAL
ദുരന്തമുഖത്ത് മുഖ്യമന്ത്രിക്ക് കഴുകന്റെ മനസെന്ന് പി.കെ ഫിറോസ്: കെ.എം ഷാജിക്കെതിരായ കള്ളക്കേസിനെതിരെ ശക്തമായ സമരമെന്നും മുന്നറിയിപ്പ്
backup
April 18 2020 | 10:04 AM
കോഴിക്കോട്: കൊവിഡെന്ന ദുരന്തമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയന് കഴുകന്റെ മനസാണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. കൊവിഡ് ബാധിച്ച് മനുഷ്യര്‍ മരിച്ചു വീഴുന്നതുകാണുമ്പോള്‍ ആ മൃതദേഹം കൊത്തിവലിക്കാനാവുമല്ലോ എന്ന സന്തോഷമായിരിക്കും കഴുകന്മാര്ക്കുണ്ടാകുക.
കെ.എം ഷാജി എം.എല്‍.എക്കുനേരെ എടുത്തിരിക്കുന്ന കള്ളക്കേസ് കാണുമ്പോള്‍ ഈ തരത്തിലല്ലാതെ അദ്ദേഹത്തെ ഉപമിക്കാന്‍ കഴിയില്ലെന്നും ഫിറോസ് പറഞ്ഞു.
കെ.എം. ഷാജിക്കെതിരേ കള്ളക്കേസെടുത്തതിലൂടെ സ്പ്രിംഗര്‍ അഴിമതിയെ മറച്ചുപിടിക്കാമെന്നാവാം പിണറായിയും ഇടതുപക്ഷ നേതൃത്വവും കരുതുന്നതെങ്കില്‍ അതു വെറുതെയാണ്. ഇതിനെതിരേ വരും ദിവസങ്ങളില്‍ ശക്തമായ സമരമുഖത്തേക്ക് യൂത്തുലീഗ് ഇറങ്ങുമെന്നും പി.കെ ഫിറോസ് മുന്നറിയിപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."