ഉമ്മന്‍ ചാണ്ടിക്ക് എതിരായ വിമര്‍ശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് എ ഗ്രൂപ്പ്
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ വിമര്‍ശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് എ ഗ്രൂപ്പ്. തീരുമാനം ഉമ്മന്‍ ചാണ്ടി ഒറ്റക്ക് എടുത്തതല്ലെന്നും എന്നാല്‍ ഇതന്റെ പേരില്‍ വേട്ടയാടപ്പെടുന്നത് ഉമ്മന്‍ചാണ്ടി മാത്രമാണെന്നും അവര്‍ പരാതിപ്പെടുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനുമായി ചേര്‍ന്നാണ് തീരുമാനമെടുത്തത്. പക്ഷേ, പി.ജെ കുര്യനെ പോലുളള നേതാക്കന്മാരും ഉമ്മന്‍ ചാണ്ടിയെ മാത്രമാണ് ആക്രമിക്കുന്നത്. ഇത് അംഗീകരിക്കാവില്ലെന്നും ഗ്രൂപ്പ് പ്രതിനിധികള്‍ പറയുന്നു.
സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുത്തതില്‍ എ ഗ്രൂപ്പ് നേതാക്കന്മാര്ക്കും എതിര്‍പ്പ് ഉണ്ട്. എങ്കിലും നാളെ നടക്കുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കാനാണ് എ ഗ്രൂപ്പ് നേതാക്കന്മാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."