റമദാന് അവസാന ദിനം കുവൈത്തില്‍ നടത്താനിരുന്ന ആക്രമണ പദ്ധതി സുരക്ഷാ സേന തകര്‍ത്തു
റിയാദ്: ഐ.എസ് നേതൃത്വത്തിലുള്ള സ്ഫോടന ആസൂത്രണം പൊളിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റമദാന് അവസാന ദിനത്തില്‍ രാജ്യത്തെ ശീഈ പള്ളികള്‍, ആഭ്യന്തര മന്ത്രാലയ ഉപകരണങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്താനിരുന്ന വന്‍ സ്ഫോടന പദ്ധതിയാണ് സുരക്ഷാ വകുപ്പ് തകര്‍ത്തത്. ഗൂഢാലോചനയില്‍ പങ്കെടുത്ത ഏതാനും കുവൈത്തി പൗരന്മാരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു സ്ത്രീയും പൊലിസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ അഞ്ചു കുവൈത്തി സ്വദേശികളെയാണ് ശീഈ പള്ളികള്‍ കേന്ദ്രീകരിച്ച് സ്ഫോടനം നടത്താന്‍ പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. പിടികൂടിയ തീവ്രവാദികള്‍ മുഴുവനും ഐ.എസ് ശൃംഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരായിരുന്നുവെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
18 കാരനായ തലാല്‍ തലാല്‍ റജയെന്ന യുവാവാണ് ആദ്യ ഗ്രൂപ്പില്‍ അറസ്റ്റ് ചെയ്തത്. മാതാവും മകനുമടങ്ങുന്ന സംഘത്തെയാണ് രണ്ടാം ഗൂഢാലോചനാ ഗ്രൂപ്പില്‍ അറസ്റ്റ് ചെയ്തത്. സിറിയയിലെ ഐ.എസ് അധീനതയിലുള്ള പ്രദേശമായ രിഗയില് നിന്നും അറസ്റ്റു ചെയ്ത് കുവൈത്തില്‍ എത്തിക്കുകയായിരുന്നു. 28 വയസ്സുകാരനായ മകന് ബ്രിട്ടനിലെ പെട്രോളിയം എഞ്ചിനീയറിംഗ് പഠത്തിനിടെയാണ് ഐ.എസില്‍ ചേര്‍ന്നത്. ഇവരുടെ മറ്റൊരു മകന് ഇറാഖിലെ ഐ.എസ് ഗ്രൂപ്പില്‍ പെട്ടു കൊല്ലപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മൂന്നാമത്തെ തീവ്രവാദ ഗ്രൂപ്പില്‍ ഒരു പൊലിസുകാരനടക്കം രണ്ടു പേരെയാണ് പിടികൂടിയത്. രാജ്യത്ത് സ്ഫോടനത്തിനു പദ്ധതിയിട്ടിരുന്നതായി ഇവര്‍ സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം നവംബറിലും ഐ.എസ് സ്ഫോടന ആസൂത്രണ പദ്ധതികള്‍ സുരക്ഷാസേന പരാജയപ്പെടുത്തിയിരുന്നു. ഒരു വര്‍ഷം മുന്‍പ് രാജ്യത്തെ നടുക്കി ശീഈ പള്ളിയില്‍ ഐ.എസ് സ്ഫോടനം നടത്തിയിരുന്നു. 26 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."