അഛനും അമ്മയും പോയി, അന്ത്യ ചുംബനം പോലും അര്‍പ്പിക്കാനാവാതെ മൂന്ന് പെണ്‍മക്കള്‍
ബ്രാംപ്ടണ്‍ (കാനഡ ):മൂന്ന് പെണ്‍മക്കളെ തനിച്ചാക്കി മാതാപിതാക്കള്‍ കോവിഡിന് കീഴടങ്ങിയ ദയനീയ സംഭവം കാനഡായിലെ ഇന്‍ഡ്യന്‍ സമൂഹത്തെ കണ്ണീരിലാഴ്ത്തി.തമിഴ് നാട്ടില്‍ നിന്നും കാനഡയിലേക്കു കുടിയേറിയവരാണ് ഇരുവരും
ഏപ്രില്‍ 15 നായിരുന്നു പിതാവ് നാഗരാജ് തേസിങ്കാരാജ (61)ആശുപത്രിയില്‍ കോവിഡിനെ തുടര്‍ന്നു മരണമടഞ്ഞത്.
രണ്ടു ദിവസത്തിനു മുന്‍പ് മാതാവ് പുഷ്പറാണി (56)മരണത്തിനു കീഴടങ്ങിയിരുന്നു. ഇവരുടെ (29,22,19) വയസുള്ള പെണ്‍മക്കളും കൊറോണ വൈറസിന് പോസിറ്റീവായി ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്നു. രോഗത്തില്‍ നിന്നും മുക്തി നേടിയ
ഇവര്‍ ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനിലാണ്.ബ്രാംറ്റണില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന തമിഴ് ന്യൂസ് പേപ്പര്‍ ഉദയനില പാര്‍ട്ട്‌ടൈം ജീവനക്കാരനാണ് നാഗരാജ്. സാമ്പത്തികമായി ഈ കുടുംബത്തെ സഹായിക്കുന്നതിന് ഗോ ഫണ്ട് മിയിലൂടെ 60000 ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. തങ്ങളെ ഇതുവരെ വളര്‍ത്തിക്കൊണ്ടുവന്ന മാതാപിതാക്കള്‍ക്കു അന്ത്യ ചുംബനം പോലും കൊടുക്കാനാകാതെ ദുഃഖം അടക്കിപ്പിടിച്ചു കഴിയുകയാണ് മൂന്ന് പെണ്‍മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."