HOME
DETAILS

ലോക്ക് ഡൗണിൽ ആശ്വാസമായി ദുരിതമനുഭവിക്കുന്നവർക്ക് അവശ്യ സാധനങ്ങളെത്തിച്ച് ഐ എസ് എഫ്

  
backup
April 18 2020 | 10:04 AM

isf-help-during-lockdown11

       ദമാം: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുകയും കർഫ്യൂ ശക്തമാക്കുകയും ചെയ്തതോടെ ലേബർ ക്യാമ്പുകളിലും റൂമുകളിലും കഴിയുന്ന ഭക്ഷണത്തിനും മരുന്നിനും മറ്റും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ഇവ എത്തിച്ച്‌ നൽകി. ദമാം ജുബൈൽ, അൽ ഹസ, ഖത്തീഫ്, ഖഫ്ജി, അൽ ഖോബാർ, തുഖ്ബ തുടങ്ങിയ പ്രദേശങ്ങളിലെ ഫോറത്തിന്റെ വിവിധ ബ്ലോക്കു കമ്മിറ്റികളുടെ കീഴിൽ തിരഞ്ഞെടുത്ത വോളണ്ടിയർമാരാണു സഹായങ്ങൾ എത്തിച്ച്‌ നൽകുന്നത്. ഭക്ഷ്യ വസ്തുക്കൾ ലഭിക്കാതെ കഷ്ടപ്പെടുന്നവർക്കും മാനസിക സംഘർഷം അനുഭവിക്കുന്നവർക്കും ബന്ധപ്പെടുന്നതിന് ഹെല്പ് ലൈനും, കൗൺസിലിംഗ് ടീമിനെയും സജ്ജമാക്കിയിട്ടുണ്ടെന്നു ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് നാസർ കൊടുവള്ളി, ജനറൽ സെക്രട്ടറി മുബാറക് ഫറോക് എന്നിവർ അറിയിച്ചു.

    ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന സൗദിയുടെ വ്യാവസായിക കേന്ദ്രമായ ജുബൈലിൽ രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ച രണ്ടു ഘട്ടങ്ങളിലായി തന്നെ നിരവധി ദിവസ വേതനക്കാരുള്ള ബാച്ചിലർ റൂമുകളിൽ കഴിയുന്ന ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ എത്തിച്ചു നൽകിയിരുന്നു. നൂറു കണക്കിന് ഭക്ഷ്യ കിറ്റുകളാണ് അടിയന്തിരമായി വിതരണം ചെയ്യുകയും ചെയ്‌തത്‌.
വരും ദിവസങ്ങളിൽ കൂടുതൽ സുരക്ഷാ മുൻ കരുതലുകൾ സ്വീകരിച്ച് ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധപുലർത്തി ജുബൈൽ ബ്ലോക്കിന് കീഴിലുള്ള പോർട്ട്, അറൈഫി, ജബൽ, ഫാനാതീർ, ഖാലിദിയ്യ, സിറ്റി ബ്രാഞ്ചുകൾ രംഗത്തുണ്ടാകുമെന്നു സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഫോറം ജുബൈൽ ബ്ലോക്ക് പ്രസിഡന്റ് ശിഹാബ് കീച്ചേരി, സെക്രട്ടറി സയീദ് ആലപ്പുഴ എന്നിവർ അറിയിച്ചു.
ഖത്തീഫ് ബ്ലോക്ക് കമ്മിറ്റിയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പ്രയാസപ്പെടുന്നവരെ കണ്ടെത്താനും വിവരങ്ങൾ ശേഖരിക്കാനും വോളന്റിയർമാർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

      കാർഷിക മേഖലയായ അൽ ഹസയിൽ കൃഷിത്തോട്ടങ്ങളിലും മറ്റും പണിയെടുക്കുന്ന പ്രവാസികൾക്ക് ഫോറം അൽ ഹസ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഫൈസൽ കൊല്ലം, സെക്രട്ടറി സുജിൻ അബ്ദുൽ റഹ്‌മാൻ, കമ്മിറ്റി അംഗം മുഹമ്മദ് മൗലവി എന്നിവരുടെ നേതൃത്വത്തിൽ വോളന്റിയർ മാർ ഭക്ഷണകിറ്റുകൾ എത്തിച്ച് നൽകി. എന്നാൽ പ്രദേശത്ത് കൂടുതൽ പേർ ഭക്ഷണമില്ലാതെ പ്രയാസയപ്പെടുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഇവിടെ രണ്ടാം ഘട്ട വിതരണം ആരംഭിച്ചിട്ടുണ്ടെന്നും അത്യാവശ്യഘട്ടത്തിൽ 0545281997 നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. ദമാമിൽ സോഷ്യൽ ഫോറം ബ്ലോക്ക് പ്രസിഡന്റ് മൻസൂർ ആലം കോട്, സെക്രട്ടറി സുബൈർ നാറാത്ത്, ഫൈസൽ ഫറോക്ക് എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകളും മറ്റു സഹായങ്ങളും നൽകിവരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago