റമദാനില്‍ പാവപ്പെട്ട രോഗികള്‍ക്ക് സാന്ത്വനവുമായി ആലുവ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍
ആലുവ: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ റമദാനില്‍ പാവപ്പെട്ട രോഗികള്‍ക്ക് സാന്ത്വനവുമായെത്തിയ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ആലുവ ജീവകാരുണ്യ മേഖലയില്‍ മാതൃകയായി.
ആലുവ ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ ട്രോളി,സ്ട്രച്ചര്‍, വീല്‍ചെയര്‍,കിടക്കവിരി, തലയിണ കവര്‍ എന്നിവ ആശുപത്രിയില്‍ വച്ചു നടന്ന ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ .സൂപ്രണ്ട് പ്രസന്നകുമാരിക്ക് കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് റമദാന്‍ മാസത്തിന്‍ ആലുവ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒരു മാസക്കാലത്തോളം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പ് തുറ വിഭവങ്ങളാണ് നല്‍കിയിരുന്നത്. ഇത്തവണ ഇതില്‍ നിന്ന് വ്യത്യസ്തമായ സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം ആശുപത്രിയിലേക്ക് ആവശ്യമായ സാമഗ്രികള്‍ സമ്മാനിച്ചത്.
ആശുപത്രിയെ സൂപ്പര്‍ സെപഷാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ പൂര്‍ണ്ണ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് ചടങ്ങില്‍ അധ്യക്ഷ വഹിച്ച മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ വി.ഇ. അബദുള്‍ ഗഫൂര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ബി.എ അബ്ദുല്‍ മുത്തലിബ്, നഗരസഭ ചെയര്‍ പേഴ്‌സണ്‍ ലിസി എബ്രഹാം, ഐ.എം.എ പാലിയേറ്റിവ് കെയര്‍ സ്റ്റേറ്റ് കണ്‍വീര്‍ ഡോ: സി.എം ഹൈദ്രറാലി, എന്നിവര്‍ മുഖ്യതിഥികളാ യിരുന്നു.
മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.എ താഹിര്‍, ട്രഷറര്‍ പി.കെ.എ ജബ്ബാര്‍,വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റംലാ മാഹിന്‍, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ കെ.യു താഹ, വി.എം ഹസ്സന്‍, ജില്ലാ വര്‍ക്കിങ് കമ്മിറ്റി അംഗം വി.കെ മുഹമ്മദ് ഹാജി, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റജുലാ കാസിം ,നിയോജക മണ്ഡലം പ്രസിഡന്റ് നബീസ സിദിഖ്, കീഴ്മാട് പഞ്ചായത്ത് മെമ്പര്‍ സാഹിദ അബ്ദുള്‍ സലാം, പി.കെ മൂസ, പി.എച്ച് മുസ്തഫ, പി.എ അബുള്‍ സമദ്, റ്റി.എ, മുഹമ്മദാലി, കെ.കെ അബ്ദുള്‍ സലാം ഇസ്ലാമിയ, അന്‍സാര്‍ ഗ്രാന്റ്, അഡ്വ: റനീഫ് അഹമദ്,അലി കരിപ്പായി, പി.എസ് ഷാനവാസ്, മുജീബ് കുട്ടുമശേരി, വി.എ .ഹസ്സന്‍, കെ.എ റഫീഖ്, കുഞ്ഞുമുഹമ്മദ് നൊച്ചിമ, ശുക്കൂര്‍ എടത്തല,സിദ്ദീഖ് പുള്ളാലികര, ഇബ്രാഹിക്കുട്ടി കുഞ്ചാട്ടുകര, പി.എസ് ഷാജഹാന്‍, കെ.കെ ജമാല്‍, ബശീര്‍ മറ്റുപടി, എ എ അബൂബക്കര്‍, എം എ ആഖിബ്, പരീത് പാറേക്കര, എം.ബി ഉസ്മാന്‍, അബൂബക്കര്‍ പ്രവാസി, സി.കെ നൗഷാദ്, സാനിഫ് അലി, അനൂപ്, ശരീഫ് കൊണ്ടോട്ടി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."