കനത്ത കാറ്റില്‍ നെടുമ്പാശ്ശേരി മേഖലയില്‍ വ്യാപകനാശം
നെടുമ്പാശ്ശേരി : കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നെടുമ്പാശ്ശേരി മേഖലയില്‍ വീശിയടിച്ച കാറ്റില്‍ വ്യാപക നാശ നഷ്ടം. നെടുമ്പാശ്ശേരി, കുന്നുകര, ചെങ്ങമനാട് ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. കാറ്റില്‍വൃക്ഷങ്ങള്‍ കടപുഴകി വീണാണ് പലയിടത്തും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്.
കാര്‍ഷിക വിളകള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. നെടുമ്പാശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മേയ്ക്കാട് ചമ്പന്നൂര്‍ പ്രദേശതെ രണ്ടു വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി.മാരെക്കാടന്‍ നാരായണന്റെ വീടിനു മുകളിലേയ്ക്ക് വീടിനു സമീപം നിന്നിരുന്ന ജാതിമരം കടപുഴകി വീണ് വീട് ഭാഗീകമായി തകര്‍ന്നു.വീടിന്റെ അടുക്കള ഭാഗം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.കിഴക്കേടത്ത്‌ദേ വസികുട്ടിയുടെ വീടിന്റ മേല്‍കുര്യ്ക്ക് മുകളിലേയ്ക്ക് തെങ്ങ് മറിഞ്ഞു വീണ് വീടിനു കേടുപാടുകള്‍ സംഭവിച്ചു.
പ്രദേശത്ത് വാഴ,ജാതി തുടങ്ങിയ വിളകള്‍ക്കും കാറ്റില്‍ നാശം സംഭവിച്ചിട്ടുണ്ട്.പലയിടത്തും,വൈദ്യുതി ലൈനുകള്‍ക്ക് മുകളില്‍ മരം വീണ് വൈദ്യുതി വിതരണവും തടസ്സപെട്ടു. ചെങ്ങമനാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പറമ്പിലെ ഭീമന്‍ പ്ലാവ് കാറ്റില്‍ കടപുഴകി റോഡിലേക്ക് പതിച്ചതോടെ പറവൂര്‍ നെടുമ്പാശ്ശേരി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
അങ്കമാലിയില്‍ നിന്നും അഗ്‌നിശമന വിഭാഗം ഉദ്യോഗസ്ഥര്‍ എത്തിയാണ് റോഡില്‍ നിന്നും പ്ലാവ് വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."